മഞ്ഞൾ നല്ലതാണ്, പക്ഷേ അളവ് കൂടിയാൽ ആരോ​ഗ്യത്തിന് അപകടം

സമകാലിക മലയാളം ഡെസ്ക്

ഏറെ ആരോ​ഗ്യ​ഗുണമുള്ള ഒന്നാണ് മഞ്ഞൾ.

Turmeric Powder | Pinterest

എന്നാൽ 'കൂടുതൽ കഴിച്ചാൽ കൂടുതൽ ഗുണം' എന്ന ധാരണ ശരിയല്ല.

Turmeric | Pinterest

നിശ്ചിത അളവിൽ കൂടുതൽ മഞ്ഞൾ ഉപയോഗിക്കുന്നത് ചിലരിൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

Turmeric | Pinterest

മഞ്ഞളിന്റെ അളവ് ശരീരത്തിൽ കൂടിയാൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് നോക്കാം

Turmeric | Pinterest

വൃക്കയിൽ കല്ലുകൾ

മഞ്ഞൾ വെള്ളം അമിതമായി കുടിക്കുന്നത് ശരീരത്തിലെ ഓക്‌സലേറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയും ഉയർത്തും.

Turmeric | Pinterest

ഇരുമ്പിന്റെ അപര്യാപ്തത

കൂടുതൽ മഞ്ഞൾ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് ഇല്ലാതാക്കുന്നു. രക്തത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർ ഭക്ഷണത്തിൽ മഞ്ഞൾ അമിതമാകാതെ സൂക്ഷിക്കുക

Turmeric powder | Pinterest

ദഹന സംബന്ധമായ പ്രശ്നം

അമിതമായ മഞ്ഞൾ ഉപയോഗിക്കുന്നത് മൂലം ഓക്കാനം, വയറിളക്കം, ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുന്നതിലൂടെ എരിച്ചിൽ പോലുള്ള അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം, കാരണം മഞ്ഞൾ ഈ രോഗങ്ങളെ കൂടുതൽ വഷളാക്കിയേക്കാം.

Turmeric powder | Pinterest

അലർജ്ജി

ചർമത്തിൽ ചൊറിഞ്ഞ് തടിക്കുക, കുരുക്കൾ ഉണ്ടാകുക, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെടുന്നവർ മഞ്ഞൾ അമിതമായ ഉപയോ​ഗം ഒഴിവാക്കണം. കാരണം ഉള്ളിലെത്തിയാലും ചർമത്തിൽ പുരണ്ടാലും ഇത്തരക്കാർക്ക് മഞ്ഞൾ അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം.

Turmeric powder | Pinterest

ഹോർമോൺ പ്രശ്നം

അമിതമായി മഞ്ഞൾ കഴിക്കുന്നത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം. ഇത് ഈസ്ട്രജന്റെ അളവിൽ വ്യത്യാസം വരുത്തുകയും സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവചക്രം അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും.

Turmeric powder | Pinterest

കരൾ പ്രശ്നം

കരൾ ശുദ്ധീകരിക്കുന്നതിന് മഞ്ഞൾ ​ഗുണകരമാണെന്ന് പൊതുവെ പറയാറുണ്ടെങ്കിലും, അമിതമായ ഉപഭോഗം ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. കരൾ പ്രശ്നങ്ങൾ ഉള്ളവർ മഞ്ഞൾ വെള്ളം കുടിക്കുന്നതിനുമുമ്പ് ഒരു ഡോക്ടറെ സമീപിച്ച് നിർദ്ദേശങ്ങൾ കൈക്കൊള്ളുക.

Turmeric | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam