സമകാലിക മലയാളം ഡെസ്ക്
നനഞ്ഞ മുടി കെട്ടിവെക്കുന്ന ശീലം നമ്മളിൽ പലർക്കുമുള്ളതാണ്.
രാവിലത്തെ തിരക്കുകൾക്കിടയിൽ മുടി ഉണക്കാനോ അതിനെ ശ്രദ്ധിക്കാനോ സമയം കിട്ടാത്തതുതന്നെയാണ് ഇങ്ങനെ ചെയ്യുന്നതിന്റെ പ്രധാനകാരണം.
പക്ഷേ, നമ്മൾ നിസ്സാരമായി കാണുന്ന ഈ ശീലം നിങ്ങൾ പോലും അറിയാതെ മുടിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നനഞ്ഞ മുടി കെട്ടുന്നത് ശിരോചർമ്മത്തിനും മുടിയിഴകൾക്കും ദോഷകരമാകുമെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്.
മുടി നനഞ്ഞിരിക്കുമ്പോൾ, അത് ഏറ്റവും ദുർബലമായ അവസ്ഥയിലായിരിക്കും. ഈ ഘട്ടത്തിൽ, മുടി എളുപ്പത്തിൽ പൊട്ടിപ്പോകാനും മുടിക്ക് അമിതമായ സമ്മർദ്ദമേൽപ്പിക്കാനും അറ്റം പിളരാനും ചുരുണ്ടുപോകാനും കാരണമാകും.
നനഞ്ഞ മുടി കെട്ടുന്നത് കാലക്രമേണ മുടിയുടെ ബലം കുറയ്ക്കുകയും ചെയ്യും.
ഈർപ്പം മുടിയുടെ വേരുകളിൽ തങ്ങിനിൽക്കുമ്പോൾ അവിടെ ബാക്ടീരിയകളും ഫംഗസുകളും വളരാനിടയാവുന്നു. ഇത് അണുബാധകൾക്കും ചൊറിച്ചിൽ, താരൻ, തുടങ്ങി ശിരോചർമ്മത്തിലെ മറ്റ് പ്രശ്നങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നു.
ദീർഘനേരം നനഞ്ഞിരിക്കുന്നത് ശിരോചർമ്മത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും
സെബോറിക് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ സോറിയാസിസ് പോലുള്ള പ്രശ്നങ്ങൾ വർധിപ്പിക്കാൻ കാരണമാകും.
സ്ഥിരമായി നനഞ്ഞ മുടി മുറുക്കി കെട്ടുന്നത് മുടി കൊഴിച്ചിലിന് കാരണമാകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates