സമകാലിക മലയാളം ഡെസ്ക്
സൗന്ദര്യസംരക്ഷണത്തിനായി ഐസ് ക്യൂബ് മുഖത്ത് തേക്കുന്ന രീതി ഇന്ന് ഏറെ ജനപ്രിയമാണ്.
താൽക്കാലികമായി തിളക്കവും പുതുമയും നൽകാൻ ഇത് സഹായിക്കുമെന്നാണ് പലരുടെയും വിശ്വാസം.
എന്നാൽ ഐസ് നേരിട്ട് ചർമത്തിൽ ഉപയോഗിക്കുമ്പോൾ ഗുണങ്ങളോടൊപ്പം ചില ദോഷങ്ങളും ഉണ്ടെന്ന് അറിയണം.
ഐസ് ക്യൂബ് ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
നേരിട്ട് ചർമത്തിൽ ഏറെ നേരം വെക്കുന്നത് തണുപ്പ് മൂലമുള്ള ചർമ്മക്ഷതത്തിന് കാരണമാകാം.
ഏറെ നേരം ഐസ് നേരിട്ട് മുഖത്ത് തേക്കുന്നത് ചർമത്തിന് ദോഷമാണ്. സെൻസിറ്റീവ് സ്കിൻ ഉള്ളവരിൽ ചുവപ്പ് തടിപ്പ് ഉണ്ടാകാനും ചെറിയ രീതിയിൽ വേദന ഉണ്ടാകാനും കാരണമാകും.
അമിതമായി തണുപ്പ് ഏൽക്കുന്നത് മുഖത്തെ ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
വരണ്ട ചർമമുള്ളവർ ഐസ് അധികമായി ഉപയോഗിച്ചാൽ ചർമത്തിലെ ഈർപ്പം കുറയുകയും വരൾച്ച വർധിക്കുകയും ചെയ്യാം.
റോസേഷ്യ, എക്സിമ തുടങ്ങിയ ചർമ്മപ്രശ്നങ്ങളുള്ളവർ ഐസ് ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates