നോമ്പുതുറക്കല്‍ നാരങ്ങാവെളളം കുടിച്ചിട്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടുമുളള ഇസ്​ലാം മതവിശ്വാസികള്‍ വ്രതം അഥവാ നോമ്പെടുക്കുന്ന സമയമാണ് റമദാന്‍ മാസം.

പ്രതീകാത്മക ചിത്രം | AI Generated

ഏകദേശം 14 മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്നതാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.

പ്രതീകാത്മക ചിത്രം | AI Generated

ഇഫ്താര്‍ വിരുന്നുകളിലും വൈകുന്നേരത്തെ നോമ്പുതുറക്കലിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് നാരങ്ങാവെളളം.

പ്രതീകാത്മക ചിത്രം | AI Generated

പലപ്പോഴും അമിത വിശപ്പും ദാഹവും മൂലം നാം ആദ്യം കുടിക്കുന്നതും ഈ നാരങ്ങാവെളളം തന്നെയാകും.

പ്രതീകാത്മക ചിത്രം | AI Generated

എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായാണ് ബാധിക്കുക എന്ന് എത്രപേർക്ക് അറിയാം

പ്രതീകാത്മക ചിത്രം | AI Generated

വെറും വയറ്റില്‍ നാരങ്ങാവെളളം കുടിക്കുന്നത് അസിഡിറ്റി, പുളിച്ചുതികട്ടല്‍ എന്നിവയ്ക്ക് കാരണമായേക്കാം.

Lemon juice | Pinterest

നല്ല മധുരം ചേര്‍ത്ത നാരങ്ങാവെളളം കുടിക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കുറഞ്ഞ ഒന്നാണ് നാരങ്ങ. എന്നാല്‍ അതിലേക്ക് പഞ്ചസാര കൂടി ചേരുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാന്‍ കാരണമാകും

Lemon juice | Pinterest

നാരങ്ങ വെള്ളം ഒരു ഡൈയൂററ്റിക് ആയതുകൊണ്ട് പതിവായി കഴിക്കുമ്പോൾ മൂത്രശങ്ക വർധിക്കുകയും ശരീരത്തിലെ ജലാംശം വേഗത്തിൽ നഷ്ടപ്പെടുകയും ചെയ്യാം.

Lemon juice | Pinterest

നീണ്ട നേരത്തെ വ്രതാനുഷ്ഠാനത്തിന് പിന്നാലെ വെറും വയറ്റില്‍ ഇപ്രകാരം നാരങ്ങാവെളളം കുടിക്കുന്നത് ഒഴിവാക്കുകയാണ് ഉത്തമം.

പ്രതീകാത്മക ചിത്രം | AI Generated

എന്നാൽ നാരങ്ങാവെളളം നോമ്പുവിഭവങ്ങളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല. പകരം ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണ് വേണ്ടത്.

പ്രതീകാത്മക ചിത്രം | Pinterest

പച്ചവെളളം കുടിച്ച് നോമ്പ് അവസാനിപ്പിച്ച ശേഷം ഈന്തപ്പഴം കഴിച്ചുവേണം നമ്മള്‍ വയറിലെ പ്രക്രിയകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരേണ്ടത്. പിന്നീട് ഫ്രൂട്ടസ്, ജ്യൂസുകള്‍, നാരങ്ങാവെളളം എന്നിവയെല്ലാം കുടിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File