സമകാലിക മലയാളം ഡെസ്ക്
സ്‌കൂൾ തുറന്നതിനോടൊപ്പം മഴക്കാലവും വന്നിരിക്കുകയാണ്.
ഈ സമയത്ത് കുട്ടികളിൽ ഇമ്മ്യൂണിറ്റി കുറയുന്നതും പനിയും മറ്റ് രോഗങ്ങളും വരുന്നത് സാധാരണയാണ്.
അതിനാൽ കുട്ടികളിൽ കണ്ടുവരുന്ന വളർച്ചക്കുറവ് പരിഹരിക്കാനും ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ദിവസവും കുറഞ്ഞത് 100 ഗ്രാം ഇലക്കറികളെങ്കിലും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
കുട്ടിക്കാലം മുതലേ കുട്ടികൾക്ക് ചായ കൊടുത്ത് ശീലിപ്പിക്കരുത്. അയൺ (ഇരുമ്പ്) അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം ചായ കുടിച്ചാൽ അത് ശരീരത്തിൽ അയൺ ആഗിരണം ചെയ്യുന്നത് തടയും.
പഞ്ചസാര അമിതമായി കഴിക്കുന്നത് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കും. കാൽസ്യം കുറയുമ്പോൾ അത് കുട്ടികളുടെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയെ ബാധിക്കും.
വിറ്റമിൻ സി അടങ്ങിയ നെല്ലിക്ക, സിട്രസ് ഫ്രൂട്ട്‌സ് , ഡേറ്റ്സ് എന്നിവ കുട്ടികൾക്ക് ദിവസവും നൽകുക.
വൈകുന്നേരം സ്‌കൂൾ വിട്ടു വരുമ്പോൾ സമോസയോ ബേക്കറി സാധനങ്ങളോ വാങ്ങി നൽകാതെ, അവൽ നനച്ചതോ, മധുരക്കിഴങ്ങ് പുഴുങ്ങിയതോ പോലുള്ള നാടൻ വിഭവങ്ങൾ നൽകാൻ ശ്രദ്ധിക്കുക.
കുട്ടികളോട് തന്നെ സാലഡുകൾ ഉണ്ടാക്കാനും അത് ഡെക്കറേറ്റ് ചെയ്യാനും പറയുക. അതിൽ പങ്കാളികളാകുമ്പോൾ അവർക്ക് പച്ചക്കറി കഴിക്കാൻ കൂടുതൽ താല്പര്യം തോന്നും. സാലഡിൽ ഒരു ദിവസം തൈരോ മറ്റൊരു ദിവസം ചെറുനാരങ്ങാനീരോ ചേർത്ത് പരീക്ഷിക്കാം.
സ്‌കൂളിൽ പോകുമ്പോൾ വാട്ടർ ബോട്ടിൽ നിറച്ച് കൊടുത്തുവിടണം. കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകരുടെ സഹായം തേടാം.
വീട്ടിൽ നിന്ന് കൊടുത്തുവിടുമ്പോൾ പഞ്ചസാര ചേർക്കാത്ത ഫ്രൂട്ട് ജ്യൂസുകൾ, കരിക്കിൻ വെള്ളം, മോരും വെള്ളം, നാരങ്ങാവെള്ളം എന്നിവ നൽകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates