സമകാലിക മലയാളം ഡെസ്ക്
മഴക്കാലം മനുഷ്യർക്ക് മാത്രമല്ല, വളർത്തുമൃഗങ്ങൾക്കും നിരവധി വെല്ലുവിളികൾ നിറഞ്ഞ സമയമാണ്.
ഈർപ്പമുള്ള കാലാവസ്ഥ, ചെളിവെള്ളം, അണുബാധകൾ, പരാന്നഭോജികളുടെ ശല്യം എന്നിവ മൂലം നായകൾക്കും പൂച്ചകൾക്കും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അതിനാൽ മഴക്കാലത്ത് വളർത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.
ഈ സമയത്ത് നിർബന്ധമായും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിർത്തുന്നത് ഒഴിവാക്കാം. ഇത് വളർത്തുമൃഗങ്ങൾ കുടിക്കാനും അവയ്ക്ക് അണുബാധ ഉണ്ടാവാനും കാരണമാകും.
മഴക്കാലത്ത് വളർത്തുമൃഗത്തിന്റെ രോമങ്ങളിൽ അഴുക്കും അണുക്കളും പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പൂപ്പലും അണുക്കളും വളരാൻ കാരണമാകുന്നു.
മഴക്കാലത്ത് വളർത്തുമൃഗങ്ങളെ പുറത്തിറക്കുന്നത് ഒഴിവാക്കാം. ഇത് മൃഗങ്ങളിൽ അണുബാധ ഉണ്ടാവാൻ കാരണമാകും.
മഴക്കാലത്ത് വളർത്തുമൃഗങ്ങൾക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കൃത്യസമയങ്ങളിൽ വാക്സിനേഷൻ എടുത്ത് രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കണം.
മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ വിശപ്പ് കുറയാനുള്ള സാധ്യത കൂടുതലാണ്. കാരണം ഈ സമയത്ത് കൂടുതൽ പുറത്തിറങ്ങാൻ കഴിയാത്തതുകൊണ്ട് തന്നെ ശരീരത്തിന് കൂടുതൽ ആയാസമുണ്ടാകുന്നില്ല. ഇത് വിശപ്പ് കുറയാൻ കാരണമാകുന്നു.
മഴക്കാലത്ത് ഫ്ലോറിൽ ഈർപ്പം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വളർത്തുമൃഗങ്ങൾ തെന്നിവീഴാൻ കാരണമായേക്കാം. ചെറിയ വീഴ്ചകൾ പോലും വലിയ പരിക്കുകൾ ഉണ്ടാവാൻ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates