റിലേഷന്‍ഷിപ്പില്‍ നിങ്ങള്‍ ബ്ലാക്ക് ക്യാറ്റോ ഗോൾഡൻ റിട്രീവറോ?

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയയില്‍ കുറച്ചു നാളായി കറങ്ങി നടക്കുന്ന വൈറല്‍ ഡേറ്റിങ് തിയറിയാണ് 'ബ്ലാക്ക് ക്യാറ്റ്-ഗോൾഡൻ റിട്രീവർ തിയറി'. പൂച്ചയുടെയും നായയുടെയും പരസ്പരവിരുദ്ധമായ വ്യക്തിത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ തിയറി രൂപപ്പെടുത്തിയിരിക്കുന്നത്.

മിക്ക പ്രണയബന്ധത്തിലും ഒരു അറ്റത്ത് ബ്ലാക്ക് ക്യാറ്റ് വ്യക്തിത്വമുള്ളവരും മറുവശത്ത് ഗോൾഡൻ റിട്രീവർ വ്യക്തിത്വമുള്ളവരുമായിരിക്കും. അത്തരം ബന്ധങ്ങളുടെ മനോഹാരിതയാണ് ഈ തിയറിയില്‍ പറയുന്നത്.

ബ്ലാക്ക് ക്യാറ്റ് വ്യക്തിത്വം

വളരെ ശാന്ത ശാന്ത സ്വഭാവക്കാരാണ് പൊതുവെ ബ്ലാക്ക് ക്യാറ്റ് വ്യക്തിത്വമുള്ളവര്‍. കണ്ടാല്‍ അല്‍പം ജാഡയും അഹങ്കാരവുമൊക്കെ ഉണ്ടെന്ന് തോന്നാമെങ്കിലും അടുത്താല്‍ വിശ്വസ്തരും ആഴത്തില്‍ വികാരമുള്ളവരുമാണ് ഇക്കൂട്ടര്‍.

ഗോൾസൻ റിട്രീവർ

പേരു പോലെ തന്നെ ഉത്സാഹഭരിതരും വിട്ടുകളയാത്തവരുമാണ് ഇക്കൂട്ടര്‍. പ്രണയബന്ധത്തില്‍ എല്ലാ കാര്യങ്ങളിലും തുടക്കം പലപ്പോഴും ഇക്കൂട്ടരാകും ചെയ്യുക. ഉയർന്ന ഊർജ്ജമുള്ളവരാണ് ഇക്കൂട്ടർ. അത് അവരുടെ ചുറ്റുമുള്ളവർക്ക് നൽകുന്നതിൽ ഒരു പിശുക്കുമുണ്ടാകില്ല. വിശ്വസ്തര്‍, ഗോൾഡൻ റിട്രീവറുകൾ സ്നേഹമുള്ളവരും ബന്ധങ്ങളെ പോഷിപ്പിക്കുന്നവരുമാണ്.

പരസ്പരം സന്തുലിതാവസ്ഥ പാലിക്കൽ

ബ്ലാക്ക് ക്യാറ്റ് വ്യക്തിത്വങ്ങളുടെ ശാന്തവും സംയമനം പാലിക്കുന്നതുമായ സ്വഭാവം ഗോൾഡൻ റിട്രീവര്‍ വ്യക്തിത്വങ്ങളുടെ അമിതമായ ആവേശകരമായ സ്വഭാവത്തെ നിയന്ത്രിക്കും. കൂടാതെ ഗോൾഡൻ റിട്രീവറിന്റെ തുറന്ന മനസ്സുള്ള, വാത്സല്യമുള്ള വ്യക്തിത്വം ബ്ലാക്ക് ക്യാറ്റിന് തന്റെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ ആവശ്യമായ സുരക്ഷിതത്വം തോന്നിപ്പിക്കുന്നു.

വിശ്വാസികത

ബ്ലാക്ക് ക്യാറ്റ് വ്യക്തിത്വമുള്ളവര്‍ പൊതുവെ ലജ്ജാശീലരാണ്. വിശ്വസനീയമായ ബന്ധം കെട്ടിപ്പടുക്കാൻ സമയമെടുക്കും. ഗോൾഡൻ റിട്രീവർ വിക്തിത്വങ്ങള്‍ തുറന്ന മനസുള്ളവരാണ്. ഇത് വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.

ആശയവിനിമയ ശൈലികൾ

ഗോൾഡൻ റിട്രീവര്‍ വ്യക്തിത്വമുള്ളവര്‍ പൊതുവെ വാചാലരാണ്. ബ്ലാക്ക് ക്യാറ്റ് വ്യക്തിത്വമുള്ളവര്‍ക്ക് വൈകാരികമായി സ്വയം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടായേക്കാം ഗോൾഡൻ റിട്രീവറിന്റെ തുറന്ന മനസ്സ് ബ്ലാക്ക് ക്യാറ്റ് വ്യക്തിത്വമുള്ളവര്‍ക്ക് തുറന്നു സംസാരിക്കാനുള്ള സുരക്ഷാബോധം നല്‍കും.

കൂടാതെ ബ്ലാക്ക് ക്യാറ്റ് വ്യക്തിത്വങ്ങളുടെ ആത്മപരിശോധന ഗോൾഡൻ റിട്രീവര്‍ വ്യക്തിത്വങ്ങളെ ക്ഷമയും വൈകാരിക ആഴവും വികസിപ്പിക്കാൻ സഹായിച്ചേക്കാം.