അമല്‍ ജോയ്
ആഫ്രിക്കയിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിന ഫാസോ, ഇവിടത്തെ പട്ടാള ഭരണകൂടത്തിന്റെ പ്രസിഡന്റാണ് 34 കാരനായ ഇബ്രാഹിം ട്രോറെ
ആഫ്രിക്കന്‍ ചെഗുവേര എന്നറിയപ്പെട്ടിരുന്ന ഇബ്രാഹിം ട്രോറെ, മുന്‍ ഭരണാധികാരായിയിരുന്ന ലഫ്റ്റണന്റ് കേണല്‍ പോള്‍ ഹെന്റി ഡാമിബയ്ക്കെതിരായി നടന്ന കലാപത്തെ തുടര്‍ന്നാണ് 2022ല്‍ അധികാരം ഏറ്റെടുത്തത്.
അധികാരത്തിലെത്തിയ നാള്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഇദ്ദേഹത്തിന് ശത്രുക്കളും കൂടി, 18 വധശ്രമങ്ങള്‍, അട്ടിമറി ശ്രമങ്ങള്‍ എന്നിവയെല്ലാം അതിജീവിച്ചു
രാജ്യത്തുനിന്ന് ഫ്രഞ്ച് സൈന്യത്തെ പുറത്താക്കുക, പാശ്ചാത്യ സഹകരണം അവസാനിപ്പിക്കുക, സ്വര്‍ണഖനികള്‍ ദേശസാത്കരിക്കുക, റഷ്യ, ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ നീക്കങ്ങള്‍ ശത്രുക്കളെ കൂട്ടി
ഫ്രഞ്ച് സൈന്യം രാജ്യം വിടണമെന്ന ട്രോറെയുടെ നിര്‍ദേശത്തിന് പിന്നാലെ ഫ്രാന്‍സ് സ്വാധീനത്തിലുള്ള മലി, ചാഡ്, സെനഗല്‍, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഫ്രഞ്ച് സേനയ്ക്ക് പിന്മാറേണ്ടി വന്നു
രാജ്യത്ത് നിലവിലുണ്ടായിരുന്ന ചില പാശ്ചാത്യ അനുകൂല മാധ്യമങ്ങളെയും ട്രോറെ സര്‍ക്കാര്‍ നിരോധിച്ചു
സര്‍ക്കാരിനെതിരെ അവസാനമുണ്ടായ അട്ടിമറിശ്രമത്തിന് ശേഷം പതിനായിരക്കണക്കിന് ജനങ്ങളാണ് ട്രോറെ സര്‍ക്കാരിന് പിന്തുണയുമായി രംഗത്തിറങ്ങിയത്.
ബുര്‍ക്കിന ഫാസോ എന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖല സ്വര്‍ണഖനനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
സാമ്രാജ്യത്വ ശക്തികളുടെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും കയ്യിലെ കളിപ്പാവകളായി ആഫ്രിക്കന്‍ രാജ്യങ്ങളിനിയും തുടരരുതെന്നും ട്രോറെ പറയുന്നു.
രാജ്യത്തെ മുഴുവന്‍ ഖനികളും ദേശസാത്കരിക്കാനാണ് ട്രോറെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനായി വലിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്
ഏറ്റവുമൊടുവില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ നേടിയ യുദ്ധവിജയത്തിന്റെ എണ്‍പതാം വാര്‍ഷികത്തിന് റഷ്യയില്‍ നടന്ന പരേഡില്‍ ട്രോറെ പങ്കെടുത്തിരുന്നു. പരിപാടിയില്‍ ട്രോറെയുടെ പ്രസംഗവും ലോ ശ്രദ്ധ നേടി.
'Good day, Comrade President'... എന്ന് പുടിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രോറെ പ്രസംഗം ആരംഭിച്ചത്. പാശ്ചാത്യര്‍ ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളെയും മറികടന്ന് റഷ്യ നേടിയ വിജയങ്ങള്‍ തങ്ങള്‍ പാഠങ്ങളായി ഉള്‍കൊള്ളുന്നുവെന്നാണ് ട്രോറെ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates