ക്യൂആർ കോഡ് സ്കാൻ‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ക്യൂആർ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കണം.

ക്യൂആർ കോഡുകൾ നയിക്കുന്ന യുആർഎല്ലുകൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.

ക്യൂആർ കോഡ് സ്കാനർ എപിപി- സെറ്റിംഗ്സിൽ "open URLs automatically' എന്ന ഓപ്ഷൻ യുക്താനുസരണം സെറ്റ് ചെയ്യാം. ഉപഭോക്താവിന്റെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യൂആർ കോഡ് ജനറേറ്റ് ചെയ്യുക.

ക്യൂആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

കസ്റ്റം ക്യൂആർ കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഫോൺ നിർമ്മാതാവ് നൽകുന്നതുമായ വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.

ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates