സമകാലിക മലയാളം ഡെസ്ക്
'സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന് അതിന്റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോൾ അതൊരു യന്ത്രം പോലെ സമർത്ഥവും നിർജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കുവാൻ കഴിയാത്തതുകൊണ്ട് പുതിയ ഒരു ലോകക്രമത്തെ നിർമിക്കുവാനും കഴിയില്ല.' - എംഎൻ വിജയൻ
ഇപ്പോഴുള്ളതെല്ലാം ശരിയാണ്; ഇനി ഒന്നും മാറ്റേണ്ടതില്ല എന്ന മാനസികാവസ്ഥയെയാണ് അദ്ദേഹം വിമർശിക്കുന്നത്. അത്തരമൊരു യുവത്വത്തിന് ചോദ്യങ്ങളില്ല. ചോദ്യങ്ങളില്ലെങ്കിൽ മാറ്റത്തിനുള്ള ആഗ്രഹവും ഉണ്ടാകില്ല.
സാധാരണയായി അസ്വസ്ഥതയെ നമ്മൾ നെഗറ്റീവായാണ് കാണുന്നത്. എന്നാൽ വിജയന്റെ ചിന്തയിൽ അസ്വസ്ഥത സൃഷ്ടിപരമായ ശക്തിയാണ്. സമൂഹത്തിൽ എന്തെങ്കിലും തെറ്റായി സംഭവിക്കുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നു. ആ അസ്വസ്ഥതയാണ് പിന്നീട് ചോദ്യമായും, പ്രതിഷേധമായും മാറുന്നത് എന്നാണ് അർത്ഥമാക്കുന്നത്.
പുതിയ ആശയങ്ങളെയും സ്വപ്നങ്ങളെയും സൃഷ്ടിക്കാനുള്ള കഴിവില്ലായ്മയെയാണ് വന്ധ്യത എന്നതുകൊണ് എംഎൻ വിജയൻ അർത്ഥമാക്കുന്നത്. ഒരു മനുഷ്യൻ എല്ലാം സ്വീകരിക്കുന്നു, ഒന്നും ചോദ്യം ചെയ്യുന്നില്ല, പുതിയതായി ഒന്നും ചിന്തിക്കുന്നില്ല എന്നുണ്ടെങ്കിൽ ആ മനസ്സ് ആശയപരമായി വന്ധ്യമായിത്തീരുന്നു.
അസ്വസ്ഥരാവുക, ചോദ്യം ചെയ്യുക, ചിന്തിക്കുക. സ്വപ്നം കാണുക എന്നാണ് വിജയൻമാഷ് യുവാക്കളോടു പറയുന്നത്.
എംഎൻ വിജയൻ (1930–2007): മലയാളത്തിലെ ശ്രദ്ധേയനായ അധ്യാപകൻ, പ്രഭാഷകൻ, സാഹിത്യ-സാമൂഹിക വിമർശകൻ, ചിന്തകൻ. സാഹിത്യം, രാഷ്ട്രീയം, സംസ്കാരം, സാമൂഹിക മാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തുകളും കേരളത്തിൽ വലിയ സ്വാധീനം ചെലുത്തി.
സാധാരണ ജീവിതത്തിലെ സംഭവങ്ങളെ വലിയ സാമൂഹിക-ദാർശനിക ചോദ്യങ്ങളാക്കി മാറ്റാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates