റാണയുടെ ആരോഗ്യം മോശമാകാൻ കാരണം 'ബാഹുബലി'?

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് റാണ ദ​ഗ്​ഗുബാട്ടി തന്റെ ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. വൃക്ക തകരാറിലായതിനെ തുടർന്ന് അമേരിക്കയിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി അദ്ദേഹം.

Rana Daggubati | Instagram

ബാഹുബലിയിലെ മൂന്ന് പ്രധാന താരങ്ങൾക്ക് അഞ്ച് വർഷം നീണ്ട ഷൂട്ടിങ്ങിന് ശേഷം ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായത് യാദൃശ്ചികമാണോ?

Rana Daggubati | Instagram

റാണയെ കൂടാതെ പ്രഭാസും അനുഷ്ക ഷെട്ടിയും ആരോഗ്യ സങ്കീർണതകൾ നേരിട്ടിരുന്നു. പ്രഭാസ് കാൽമുട്ട് വേദനയെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമായെന്നാണ് റിപ്പോർട്ടുകൾ.

Anushka Shetty | Instagram

കഥാപാത്രത്തിന് വേണ്ടി അഭിനേതാക്കൾ ശരീരഭാരം വലിയ തോതിൽ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത് അവരുടെ ആരോഗ്യത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് വിദഗ്ധർ.

Prabhas workout | Instagram

അഞ്ച് വർഷത്തേക്ക് ഒരു പ്രത്യേക ഭാരം നിലനിർത്തുന്നത് വ്യക്തിയുടെ മെറ്റബോളിസത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇതിനായി ഡയറ്റ് മാത്രമല്ല സപ്ലിമെൻ്റുകളും എടുക്കേണ്ടതായി വരും. ഇത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം.

Prabhas as bhahubali | Instagram

ദംഗലിൽ ഗുസ്തിക്കാരന്റെ കഥാപാത്രത്തിനായി ആമിർ ഖാൻ ശരീരഭാരം 97 കിലോയായി വർധിപ്പിച്ചതും തുടർന്ന് അതിശയകരമായി 20 കിലോ കുറച്ചതും വലിയ ചർച്ചയായിരുന്നു.

Aamir Khan Dangal | Instagram

ഗജനി എന്ന ചിത്രത്തിന് വേണ്ടിയും ആമിർ ഇത്തരത്തിൽ ശരീരഭാരത്തിൽ വലിയ വ്യത്യാസം കൊണ്ടു വന്നിരുന്നു. അത് ആരോഗ്യത്തിന് വലിയ അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. ഇപ്പോഴും ആരോഗ്യ സങ്കീർണകൾ നേരിടുന്നുണ്ടെന്നും ആർക്കും അത് ശുപാർശ ചെയ്യില്ലെന്നും ആമിർ ഒരിക്കൽ പറഞ്ഞിരുന്നു.

Aamir Khan Gajani Movie | Instagram
Hot weather home remedy | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam