സമകാലിക മലയാളം ഡെസ്ക്
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളര്‍. അന്താരാഷ്ട്ര ടി20യില്‍ 150 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായും റാഷിദ് മാറി
ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിലാണ് റെക്കോര്‍ഡ് നേട്ടം
അഫ്ഗാനിസ്ഥാനായി 92ാം മത്സരമാണ് റാഷിദ് കളിച്ചത്. ഇത്രയും കളിയില്‍ നിന്നാണ് 150 വിക്കറ്റുകള്‍
ക്യാപ്റ്റന്‍ കൂടിയായ റാഷിദ് മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി
92 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്നു 152 വിക്കറ്റുകള്‍
ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയുടെ റെക്കോര്‍ഡാണ് റാഷിദ് മറികടന്നത്
സൗത്തി 118 മത്സരങ്ങള്‍ കളിച്ചാണ് നേട്ടത്തിലെത്തിയത്