'വിജയ്‌യും ഞാനും ഒന്നായി നൃത്തം ചെയ്ത രാത്രി'

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് മുന്നോടിയായി നടത്തിയ സം​ഗീത് ചടങ്ങുകളുടെ ചിത്രം പങ്കുവച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും.

Rashmika Mandanna - Vijay Deverakonda | ഇൻസ്റ്റ​ഗ്രാം

‘‘ഞങ്ങളുടെ സംഗീത് രാത്രി... ആ രാത്രിയെ എങ്ങനെ വിശേഷിപ്പിക്കണം? ചിരിച്ചു ചിരിച്ച് കണ്ണുനിറഞ്ഞും, പാദങ്ങൾ തളരുവോളം നൃത്തം ചെയ്തും ആഘോഷിച്ച ഒരു സുന്ദരയാമം.

Rashmika Mandanna - Vijay Deverakonda | ഇൻസ്റ്റ​ഗ്രാം

പ്രിയപ്പെട്ടവരുടെ ഓരോ വാക്കുകളും സർപ്രൈസുകളും കേൾക്കുമ്പോൾ, വികാരങ്ങൾ അടക്കിപ്പിടിക്കാൻ ശ്രമിച്ചിട്ടും അറിയാതെ കണ്ണ് നിറഞ്ഞൊഴുകിയ നിമിഷങ്ങൾ.

Rashmika Mandanna - Vijay Deverakonda | ഇൻസ്റ്റ​ഗ്രാം

അത്രമേൽ പ്രിയപ്പെട്ട മനുഷ്യർക്കിടയിൽ, സന്തോഷം മാത്രം നിറഞ്ഞ ഒരു വലിയ കൂടിച്ചേരലായിരുന്നു അത്".- വിജയ് ദേവരകൊണ്ട കുറിച്ചു.

Rashmika Mandanna - Vijay Deverakonda | ഇൻസ്റ്റ​ഗ്രാം

ഫാൽ​ഗുനി ഷെയ്ൻ പീക്കോക്ക് ഡിസൈൻ ചെയ്ത വസ്ത്രത്തെക്കുറിച്ച് പറയാനും നടൻ മറന്നില്ല. പുലർച്ചെ നാലു മണി വരെ ആ വസ്ത്രത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഞാൻ. - വിജയ് കുറിച്ചു.

Rashmika Mandanna - Vijay Deverakonda | ഇൻസ്റ്റ​ഗ്രാം

സ്നേഹം, ആനന്ദക്കണ്ണീർ, ചിരി, സംഗീതം, പാട്ട്, തിളക്കങ്ങൾ എന്നിവയാൽ നിറഞ്ഞ രാത്രി, ഞങ്ങൾ രാത്രി മുഴുവൻ നൃത്തം ചെയ്തു.

Rashmika Mandanna - Vijay Deverakonda | ഇൻസ്റ്റ​ഗ്രാം

Rashmika Mandanna - Vijay Deverakonda ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും രസകരമായ രാത്രിയായിരുന്നു അത്!!"- രശ്മിക കുറിച്ചു.

Rashmika Mandanna - Vijay Deverakonda | ഇൻസ്റ്റ​ഗ്രാം

കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹത്താൽ ചുറ്റപ്പെട്ട് വിജയ്‌യും ഞാനും ഒന്നായി നൃത്തം ചെയ്ത രാത്രി! - രശ്മിക കൂട്ടിച്ചേർത്തു. ഫെബ്രുവരി 24 നായിരുന്നു ഇരുവരുടെയും സം​ഗീത് ചടങ്ങുകൾ നടന്നത്.

Rashmika Mandanna - Vijay Deverakonda | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file