സമകാലിക മലയാളം ഡെസ്ക്
ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ (ഒഎസ്എ)
ഉറക്കത്തില്‍ ഒന്നിലേറെ തവണ ശ്വാസം നിലച്ചു പോകുന്ന അവസ്ഥയാണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ. ഒഎസ്എസ്സിന്‍റെ ഒരു പ്രധാന ലക്ഷണമാണ് കൂര്‍ക്കംവലി. ഉറക്കത്തിനിടെ മരണം വരെ സംഭവിക്കാനിടയാക്കുന്ന ഗുരുതര ആരോഗ്യഅവസ്ഥയാണിത്.
മൂക്കടപ്പ്
അലര്‍ജി-അണുബാധ മൂലമുണ്ടാകുന്ന മൂക്കടപ്പ്, മൂക്കിന്റെ ഘടനയിലെ വ്യത്യസം എന്നിവയും കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്.
അമിതവണ്ണം
അമിതവണ്ണമുള്ളവര്‍ കൂര്‍ക്കംവലിക്കാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ളവരില്‍ ശ്വാസനാളിയുടെ മേല്‍ഭാഗത്തായി കൊഴുപ്പ് അടിയുന്നത് ശ്വസോച്ഛാസത്തെ ബാധിക്കാം. ഇത് കൂര്‍ക്കംവലിക്ക് കാരണമാകും.
കിടക്കുന്ന രീതി
പുറം തിരിഞ്ഞ് കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ കൂര്‍ക്കംവലി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത്തരത്തില്‍ കിടക്കുന്നത് തൊണ്ടയുടെ പേശിയെ ദുര്‍ബലപ്പെടുത്തും.
മദ്യപാനം
മദ്യം തുടങ്ങിയ ലഹരിയുണ്ടാക്കുന്ന വസ്തുക്കള്‍ കഴിക്കുന്നത് നാവിന്റെയും തൊണ്ടയുടെയും പേശികളെ ദുര്‍ബലപ്പെടുത്തുകയും കൂര്‍ക്കംവലിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പ്രായം
പ്രായമാകുന്നതും കൂര്‍ക്കംവലിയുടെ ഒരു കാരണമാണ്. പ്രായമാകുമ്പോള്‍ തൊണ്ടയിലെ പേശികള്‍ ദുര്‍ബലമാകുന്നതാണ് കാരണം.
ശരീരഘടന
നിങ്ങളുടെ ശരീരഘടനയും കൂര്‍ക്കംവലിക്ക് കാരണമാകും. നീണ്ട നാവ് ഉള്ളവര്‍ മറ്റുള്ളവരെ സംബന്ധിച്ച് കൂര്‍ക്കംവലിക്കാനുള്ള സാധ്യത കൂടുതലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates