കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഇരുപതുകളിലും മുപ്പതുകളിലുമെത്തും മുമ്പേ തന്നെ മുടി നരയ്ക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണിപ്പോൾ.

പ്രതീകാത്മക ചിത്രം | Pexels

പ്രായം കൂടുന്നതോടൊപ്പം സ്വാഭാവികമായി സംഭവിക്കുന്ന നരയ്ക്കുപകരം കൗമാരത്തിലോ ഇരുപതുകളിലോ തുടങ്ങുന്ന അകാലനര ആരോഗ്യപരമായ ചില പ്രശ്നങ്ങളുടെ സൂചനയാണ്.

പ്രതീകാത്മക ചിത്രം | AI Generated

കൗമാരത്തിലെ നരക്കു പിന്നിലെ കാരണങ്ങൾ നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ജനിതകം

മാതാപിതാക്കൾക്കോ അവരുടെ മാതാപിതാക്കൾക്കോ നേരത്തേ മുടി നരച്ചിട്ടുണ്ടെങ്കിൽ അടുത്ത തലമുറയ്ക്കും അകാലനരയ്ക്കുള്ള സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

പോഷകക്കുറവ്

വിറ്റാമിൻ ബി12, അയേൺ, കോപ്പർ, സിങ്ക് എന്നിവയുടെ കുറവ് മുടിയിലെ മെലാനിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും അതുമൂലം നരയ്ക്കാൻ കാരണമാകുകായും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ഉറക്കക്കുറവ്

രാത്രികാലങ്ങളിൽ സമയത്തിന് ഉറങ്ങാതിരിക്കുന്നത് മെലാടോണിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തും. ഇതും മുടി നേരത്തേ നരയ്ക്കാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

സമ്മർദം

അമിതമായ സമ്മർദം കോർട്ടിസോൾ ഹോർമോൺ വർധിക്കുകയും ഇത് മെലനോസൈറ്റ് സ്റ്റെം സെല്ലുകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം മുടിയുടെ കറുത്തനിറം നഷ്ടമാവുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ജങ്ക് ഫുഡ്

മധുരം കൂടിയതും, പ്രോട്ടീൻ കുറഞ്ഞതും, പോഷകം കുറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അകാലനരയ്ക്ക് കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

തൈറോയ്ഡ് അസന്തുലിതാവസ്ഥ

ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പർതൈറോയ്ഡിസവും നരയ്ക്കാനുള്ള സാധ്യത കൂടും.

പ്രതീകാത്മക ചിത്രം | Pinterest

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ

വിറ്റിലിഗോയും ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗങ്ങളും ഉള്ളവരിൽ പെട്ടെന്ന് നര വന്നേക്കാം

പ്രതീകാത്മക ചിത്രം | Pinterest

പുകവലി

പുകവലിയും അകാലനരസാധ്യത കൂട്ടുന്ന ഘടകമാണ്. രക്തചംക്രമണം കുറയ്ക്കുകയും ഹെയർ ഫോളിക്കിളുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതിനാൽ അകാലനരയും മുടികൊഴിച്ചിലും വർധിപ്പിക്കും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File