സമകാലിക മലയാളം ഡെസ്ക്
മാനസിക സമ്മർദം
ആർത്തവചക്രം തടസപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ് മാനസിക സമ്മർദം. മാനസിക സമ്മർദം ഉയരുമ്പോൾ ശരീരം കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു. ഇത് അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോർമോണുകളുടെ ഉൽപാദനം തടസപ്പെടുത്തും.
ശരീരഭാരം
ശരീരഭാരത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ (കൂടുന്നതും കുറയുന്നതും) ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ഇത് ആർത്തവം വൈകാൻ ഇടയാക്കും.
അമിതമായ വ്യായാമം
തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് കുറയ്ക്കുകയും ഇത് അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കായികതാരങ്ങൾക്കും കഠിനമായ വ്യായാമ മുറകളിൽ ഏർപ്പെടുന്നവർക്കുമിടയിൽ ഇത് സാധാരണമാണ്.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്)
പിസിഒഎസ് ഉള്ളവരിൽ ആർത്തവചക്രം ക്രമരഹിതമായിരിക്കും. പിസിഒഎസ് ഒരു ഹോർമോൺ ഡിസോർഡർ ആണ്. ആൻഡ്രോജന്‍റെ അളവു കൂടുന്നതാണ് ഇതിന് കാരണം. പിസിഒഎസ് അവസ്ഥ പലപ്പോഴും ക്രമരഹിതമായ ആർത്തവം, ശരീരഭാരം, മുഖക്കുരു എന്നിവയിലേക്ക് നയിക്കുന്നു.
തൈറോയ്ഡ് തകരാറുകൾ
ഹൈപ്പർതൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവും ആർത്തവചക്രത്തെ തടസപ്പെടുത്തും. തൈറോയ്ഡ് ഗ്രന്ഥി മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു. ഇത് ഹോർമോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ആര്‍ത്തവം വൈകുന്നതിനോ നഷ്ടപ്പെടുത്തുന്നതിനോ കാരണമാകാം.
ഭക്ഷണ ക്രമക്കേടുകൾ
അനോറെക്സിയ നെർവോസ (ഭക്ഷണം പതിവായി ഒഴിവാക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥ), ബുളിമിയ നെർവോസ (ഒരു നേരം അമിതാമായി ഭക്ഷണം കഴിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥ) പോലുള്ള അവസ്ഥകൾ ആർത്തവത്തെ ഗണ്യമായി കാലതാമസം വരുത്തുകയോ അല്ലെങ്കിൽ ആർത്തവം പൂർണമായും നിലയ്ക്കുകയോ ചെയ്യാം. ഇത് അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു.
ജനന നിയന്ത്രണം
ഗുളികകൾ, കുത്തിവയ്പ്പുകൾ അല്ലെങ്കിൽ ഗർഭാശയ ഉപകരണങ്ങൾ (IUD) പോലുള്ള ഹോർമോൺ ഗർഭനിരോധന മാർഗങ്ങൾ ആർത്തവ ചക്രത്തെ ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates