തലമുടി സംരക്ഷണം, തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താം

സമകാലിക മലയാളം ഡെസ്ക്

സൗന്ദര്യത്തിൽ ചർമത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് അത്ര തന്നെ പ്രാധാന്യം തലമുടിയ്ക്കുമുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ നമ്മുടെ ചില അബദ്ധങ്ങൾ മുടി പൊട്ടിപ്പോകാനും കൊഴിഞ്ഞുപോകാനും വരണ്ടിരിക്കാനും കാരണമായേക്കും.

പ്രതീകാത്മക ചിത്രം | Pinterest

തലമുടി എന്നും അഴകോടെ സൂക്ഷിക്കാൻ ഈ അബദ്ധങ്ങൾ ചെയ്യാതെ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്നു തവണ മുടി കഴുകിയാൽ മതി. എന്നും മുടി കഴുകുമ്പോൾ മുടിയുടെ സ്വാഭാവികത നഷ്ടമാകും, ശിരോചർമം കൂടുതൽ വരണ്ടതാകും. താരൻ ശല്യം ചെയ്യാനുമിടയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചൂടുവെള്ളത്തിൽ തല കഴുകാതെ സാധാരണ വെള്ളത്തിൽ കഴുകുക.

പ്രതീകാത്മക ചിത്രം | Pinterest

ഒരു മഗ്ഗിൽ ഷാംപൂ അൽപം വെള്ളം ചേർത്തു കലക്കിയശേഷം തലയിൽ തേച്ചു പതപ്പിച്ച് വൃത്തിയാക്കുക. മുടിയുടെ അറ്റം വരെ ഷാംപൂ പുരട്ടേണ്ട കാര്യമില്ല. ആഴ്ചയില്‍ രണ്ടു തവണയിൽ കൂടുതൽ ഷാംപൂ വേണ്ട.

പ്രതീകാത്മക ചിത്രം | AI Generated

കണ്ടീഷനർ ശിരോചർമത്തിൽ പുരട്ടരുത്. മുടിക്ക് തിളക്കവും മൃദുലതും നൽകാൻ ശിരോചർമത്തിൽ സ്വാഭാവികമായും എണ്ണമയമുണ്ട്. ചെവിയുടെ ലെവലിൽ നിന്നു താഴേക്കുള്ള മുടിയിൽ മാത്രം പുരട്ടിയാൽ മതി.

പ്രതീകാത്മക ചിത്രം | Pinterest

മുടി പൂർണമായും ഉണങ്ങും മുൻപേ ചീകണം. ഡീടാങ്ക്‌ലിങ് കോംബ് ഉപയോഗിക്കാം.ചീകുമ്പോൾ മുടിയുടെ അറ്റം വേണം ആദ്യം ചീകാൻ.

പ്രതീകാത്മക ചിത്രം | Pinterest

പരുപരുത്ത തോർത്ത് ഉപയോഗിച്ച് മുടിയിലെ വെള്ളം തുടയ്ക്കുമ്പോൾ ഒപ്പം മുടിയിഴകളും പൊട്ടിപ്പോകാം. വരണ്ട മുടി കൂടുതൽ വരണ്ടതാകുകയും ചെയ്യും. അതിനാൽ മൈക്രോഫൈബർ തുണിയോ പഴയ ടീഷർട്ടോ ഉപയോഗിച്ച് മുടി തോർത്താം.

പ്രതീകാത്മക ചിത്രം | Pinterest

മുടി കെട്ടാൻ റബർ ബാൻഡ്, ഇലാസ്റ്റിക് ഹെയർ ടൈസ് എന്നിവയ്ക്കു പകരം വയർ ബാൻഡ്, സിൽക് സ്ക്രഞ്ചീസ്, കോട്ടൻ സ്ട്രെച്ച് ഹെയർ ടൈസ് എന്നിവ തിരഞ്ഞെടുക്കാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | File