ശരീരത്തിലെ ചൂട് സ്വാഭാവികമായി കുറയ്ക്കാം

സമകാലിക മലയാളം ഡെസ്ക്

ശരീരം എപ്പോഴും ചൂടായിരിക്കുന്നത് പോലെ തോന്നുന്നുണ്ടോ.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിലെ ചൂട് കാരണം കുരുക്കളും മലബന്ധവും ഉൾപ്പെടെ പലതരം ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരും.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിലെ ചൂട് കുറക്കുന്നതിനായി ചില കാര്യങ്ങൾ ശീലിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ജലാംശം നിലനിർത്തുക

ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ധാരാളം വെള്ളവും കരിക്ക് വെള്ളവും ഒക്കെ കുടിക്കുന്നത് നല്ലതാണ്.

Tender coconut water | Pinterest

തണുപ്പ് നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക

ശരീരത്തിന് തണുപ്പ് നൽകുന്ന വെള്ളരിക്ക, തണ്ണിമത്തൻ, പുതിന തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിനെ ചൂടിൽ നിന്ന് അകറ്റാൻ സഹായിക്കുന്നു.

Watermelon | Pinterest

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ മികച്ച വായു സഞ്ചാരം അനുവദിച്ചു കൊണ്ട് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

തണുത്ത വെള്ളത്തിൽ കുളിക്കാം

തണുത്ത വെള്ളത്തിൽ കുളിക്കുകയോ ശരീരം മാത്രം കഴുകുകയോ ചെയ്യുന്നത് ശരീര താപനില വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

കഫീനും മദ്യവും പരിമിതപ്പെടുത്തുക

കഫീനും മദ്യവും നിങ്ങളെ നിർജലീകരണത്തിലേക്ക് നയിക്കുകയും ശരീര താപം വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pinterest

എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക

എരിവുള്ള ഭക്ഷണങ്ങൾ ശരീരതാപം വർദ്ധിപ്പിക്കും. അതിനാൽ ചൂടുള്ള കാലാവസ്ഥയിൽ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തിന് അകത്തെയും പുറത്തേയും ചൂടുകൾക്ക് പരീക്ഷിച്ചു നോക്കാവുന്ന വിവിധ വഴികളാണ് പറഞ്ഞിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file