ചൂടത്ത് ശരീരം തണുപ്പിക്കാൻ 'സൂപ്പർ കൂൾ' പാനീയങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കഠിനമായ വേനല്‍ച്ചൂട് ശരീരത്തിന്‍റെ ഊര്‍ജനിലയുടെ ദഹന വ്യവസ്ഥയും താളം തെറ്റിക്കും. അസിഡിറ്റി, ബ്ലോട്ടിങ്, മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ ചൂടുകാലത്ത് വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.

കൂടാതെ ചൂടു കാരണം ശരീരം വിയര്‍ക്കുന്നത് നിര്‍ജ്ജലീകരണത്തിലേക്കും നയിക്കും. ദഹനവ്യവസ്ഥമെച്ചപ്പെടുത്തുന്നതിനും നിര്‍ജ്ജലീകരണം കുറയ്ക്കുന്നതിനും വേനല്‍ക്കാലത്ത് ഡയറ്റില്‍ ചേര്‍ക്കാം 6 ഭക്ഷണങ്ങള്‍.

സംഭാരം

ചൂടിനെ പ്രതിരോധിക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും വേനൽക്കാലത്ത് സംഭാരം ശീലമാക്കുന്നത് നല്ലതാണ്. പച്ചമുളകും തൈരം കറിവേപ്പിലയുമൊക്കെ ചേർത്ത് നിമിഷനേരം കൊണ്ട് സംഭാരം തയ്യാറാക്കാവുന്നതാണ്. ഇത് ശരീരത്തിലെ നിർജലീകരണം തടയാനും സഹായിക്കും.

കൂളിങ് ഫ്രൂട്സ്

തണ്ണിമത്തൻ, കുക്കുമ്പർ പോലെ ജലാംശം അധികം അടങ്ങിയ പഴങ്ങൾ വേനൽക്കാലത്ത് ഡയറ്റിൽ ധാരാളം ഉൾപ്പെടുത്തണം. ഇത് ശരീരത്തിലെ നിർജ്ജലീകരണം കുറയ്ക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടാനും സഹായിക്കും.

ഗോണ്ട് കറ്റിര

ആസ്ട്രഗലസ് എന്ന മരത്തിൻ്റെ പുറംതൊലിയിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത ഗം റെസിനാണ് ഗോണ്ട് കറ്റിര. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. കൂടാതെ മലബന്ധം, വയറ്റിലെ അസ്വസ്ഥതകൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കും. രാത്രി വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം രാവിലെ കഴിക്കാം.

വെള്ളം

വെള്ളത്തിന്‍റെ എത്രത്തോളം പ്രധാനമാണെന്ന് നമ്മള്‍ക്കറിയാം. വേനൽക്കാലത്ത് ഒരുകാരണവശാലും വെള്ളം ഒഴിവാക്കരുത്. ദിവസവും രണ്ടര ലിറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം കുറയ്ക്കുന്നതിനൊപ്പം മലബന്ധം ഇല്ലാതാക്കാനും ദഹന വ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

ഉലുവ വെള്ളം

ഉലുവയിട്ടു തിളപ്പിച്ച വെള്ളം വേനൽക്കാലത്ത് കുടിക്കുന്നത് ശരീരം തണുക്കാൻ സഹായിക്കും. കൂടാതെ ബ്ലോട്ടിങ്, ​ഗ്യാസ് പോലുള്ള വയറ്റിലെ അസ്വസ്ഥതകൾ നീക്കാനും ഉലുവ വെള്ളം സഹായിക്കും.

സോൽക്കാധി

തേങ്ങാപ്പാലും കൊക്കമിന്റെ (മാംഗോസ്റ്റീൻ) തൊലിയും ചേർത്ത് ഉണ്ടാക്കുന്ന പാനീയമാണ് സോൽക്കാധി. ഇത് അസിഡിറ്റി കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും. വേനൽക്കാലത്ത് ശരീരം തണുപ്പിക്കാനും കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.