മധുരത്തിനോടുള്ള കൊതി കുറയ്ക്കാം

സമകാലിക മലയാളം ഡെസ്ക്

ഇടയ്ക്ക് വെറുതേ ഇരിക്കുമ്പോള്‍ മധുരം കഴിക്കാന്‍ തോന്നുന്നവരുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചിലപ്പോള്‍ ആഹാരം കഴിച്ച് കഴിയുമ്പോള്‍ മധുരം കഴിക്കണം എന്നുള്ളവരുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഇത്തരത്തില്‍ മധുരത്തിനോട് നിങ്ങള്‍ക്ക് പ്രിയം കൂടുതലാണെങ്കില്‍ ഇത് കുറയ്ക്കാന്‍ ഇതാ ചില വഴികള്‍.

പ്രതീകാത്മക ചിത്രം | Pinterest

മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ ഏറ്റവും നല്ലത് കാര്‍ബ്‌സ് അടങ്ങിയ ആഹാരങ്ങള്‍ ചെറിയ അളവില്‍ എങ്കിലും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ക്ക് പകരം, നിങ്ങള്‍ക്ക് മുഴുവന്‍ ധാന്യങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഡയറ്റിൽ നല്ലപോലെ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ചേര്‍ത്താല്‍ നമ്മള്‍ക്ക് മധുരം കഴിക്കാനുള്ള കൊതി കുറയുന്നതാണ്. പ്രത്യേകിച്ച്, നട്‌സ്, തൈര്, കൊഴുപ്പ് കുറഞ്ഞ് ഇറച്ചികള്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുക. കാരണം, നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുമ്പോള്‍ വളരെ വേഗത്തില്‍ നിങ്ങള്‍ക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നു. അതിനാല്‍ തന്നെ, നിങ്ങള്‍ക്ക് കൂടുതല്‍ ആഹാരങ്ങള്‍ കഴിക്കാന്‍ തോന്നുകയില്ല.

Nuts | Pinterest

നിങ്ങള്‍ക്ക് മധുരം കഴിക്കാന്‍ കൊതി തോന്നിയാല്‍ നല്ല ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും. അതിന്റെ കൂടെ തന്നെ മധുരം കഴിച്ച സംതൃപ്തി നേടാനും ഇത് സഹായിക്കുന്നുണ്ട്.

Dark choclate | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File