സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് വളരെ പെട്ടെന്നായിരിക്കും.
വേനൽക്കാലത്ത് ശരീരം ഹൈഡ്രേറ്റ് ആയി നിലനിർത്താനുള്ള ഒരു മാർഗം വെള്ളം കുടിക്കുക എന്നതാണ്.
പക്ഷെ പൊതുവെ വെളളം കുടിക്കുന്നതിന് പകരം പലരും എനർജി ഡ്രിങ്കുകളെയാണ് ക്ഷീണം അകറ്റാൻ ആശ്രയിക്കുന്നത്.
എന്നാൽ വെള്ളത്തിന് പകരം ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ഈ ചൂടുള്ള സമയങ്ങളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
ക്ഷീണം കുറയ്ക്കാനും ഊർജം വർധിപ്പിക്കാനുമാണ് എനർജി ഡ്രിങ്കുകൾ എന്നാണ് പൊതുവിൽ പറയുന്നത്.
ഇവയിൽ സാധാരണയായി ഉയർന്ന അളവിൽ കഫീൻ, അധിക പഞ്ചസാര, മറ്റു ഉത്തേജക ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്
എനർജി ഡ്രിങ്കുകൾ താൽക്കാലികമായി ആശ്വാസം നൽകുമെങ്കിലും ശരിയായ ഹൈഡ്രേഷൻ നൽകാൻ ഇവയ്ക്ക് കഴിയാറില്ല.
ചൂടു കൂടിയ കാലാവസ്ഥയിൽ വെള്ളത്തിന് പകരം എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ഹൈഡ്രേഷനെ ബാധിക്കാം
കഫീൻ കൂടുതൽ ശരീരത്തിൽ ചെന്നാൽ മൂത്രത്തിന്റെ അളവ് വർധിക്കുകയും ശരീരത്തിൽ നിന്നുള്ള ലവണ നഷ്ടം വേഗത്തിലാക്കുകയും ചെയ്യുന്നു.
വേനൽക്കാലത്ത് വിയർപ്പിലൂടെ തന്നെ വലിയ അളവിൽ വെള്ളം നഷ്ടപ്പെടുന്നതിനാൽ ഇത് കൂടിയാകുമ്പോൾ കൂടുതൽ ഡീഹൈഡ്രേഷൻ സംഭവിക്കുന്നു.
അതിനാൽ വെള്ളത്തിന് പകരം എനർജി ഡ്രിങ്കുകൾ കുടിക്കുന്നവർക്ക് ഡീഹൈഡ്രേഷൻ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
എനർജി ഡ്രിങ്കുകളിലെ കാഫീനും മറ്റ് ഉത്തേജക ഘടകങ്ങളും ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യാം.
വെള്ളത്തിന് പകരം ഇത്തരം പാനീയങ്ങൾ പതിവായി കുടിക്കുന്നത് അനാവശ്യ കലോറി വർദ്ധിപ്പിക്കും.
എനർജി ഡ്രിങ്കുകളിലെ കൂടിയ അളവിലുള്ള കഫീൻ ഉറക്കത്തെ ബാധിക്കുന്നതാണ്.
എനർജി ഡ്രിങ്കുകൾ താൽക്കാലികമായി ക്ഷീണം കുറച്ചാലും ദീർഘകാലത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം, അതിനാൽ കഴിയുന്നത്ര വെള്ളം കുടിക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates