തുടർച്ചയായി ഈ ഭക്ഷണങ്ങൾ ചൂടാക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക

സമകാലിക മലയാളം ഡെസ്ക്

ചോറും കറിയുമൊക്കെ ഫ്രിഡ്ജിൽ വച്ചശേഷം മിക്കവരും ഒന്നിൽക്കൂടുതൽ ദിവസങ്ങളിൽ ചൂടാക്കി ഉപയോഗിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഇങ്ങനെ പലതവണ ചൂടാക്കുമ്പോൾ ഭക്ഷണങ്ങളിൽ പലതും വിഷമായി മാറാറുണ്ടെന്നതാണ് സത്യം. ഇതറിയാതെയാണ് പല ഭക്ഷണവും ദിവസങ്ങളോളം നാം ചൂടാക്കിക്കഴിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pexels

തുടർച്ചയായി ചൂടാക്കുമ്പോൾ വിഷമയമാകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

ഇലക്കറികൾ

തുടർച്ചയായി ചൂടാക്കുമ്പോൾ ചീര, മുരിങ്ങയില തുടങ്ങിയവയിൽ രാസവ്യത്യാസം സംഭവിക്കുകയും നൈട്രേ​റ്റ് എന്ന ഘടകം ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. വീണ്ടും ചൂടാക്കുമ്പോൾ ഇവ നൈട്രോ സാമിനസ് എന്ന കോമ്പൗണ്ട് ആയി മാറുന്നു. ഇത് കാൻസറിന് വരെ കാരണമായേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചായ

ചായയിൽ ടാനിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. ചായ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ടാനിന്റെ അളവ് കൂടുകയും അതൊരു പോയിസൺ ആയി മാറുകയും ചെയ്യുന്നു. ഛർദ്ദി, അനീമിയ, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് വരെ ഇത് കാരണമായേക്കും

പ്രതീകാത്മക ചിത്രം | Pinterest

മുട്ട

ഏത് രീതിയിൽ പാചകം ചെയ്തതാണെങ്കിലും തുടർച്ചയായി വേവിക്കുമ്പോൾ മുട്ടയുടെ പ്രോട്ടീൻ ഘടനയിൽ മാ​റ്റം വരും. അത് ശരീരത്തെ മോശമായി ബാധിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ചോറ്

തുടർച്ചയായി ചൂടാക്കി ഉപയോഗിക്കുമ്പോൾ ചോറിൽ നിന്നും ബാസിലസ് സെറീസ് എന്ന ബാക്ടീരിയ ഉൽപ്പാദിക്കപ്പെടുന്നു. ഇവ അമിതമായി ഉണ്ടാകുമ്പോൾ ഗ്യാസ് ട്രബിൾ, ഓക്കാനം, ഭക്ഷ്യ വിഷബാധ എന്നിവയ്ക്ക് കാരണമാകുന്നു

പ്രതീകാത്മക ചിത്രം | Pinterest

കൂണുകൾ

കൂണുകൾ തുടർച്ചയായി ചൂടാക്കുമ്പോൾ അവയിൽ നിന്നും വിഷപദാർത്ഥങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു . ഇത് ഛർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്നു

പ്രതീകാത്മക ചിത്രം | Pinterest

വെളിച്ചെണ്ണ

വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ വെളിച്ചണ്ണയിൽ നിന്നും ട്രാൻസ് ഫാ​റ്റ് ഉണ്ടാകുന്നു. ഇത് അമിതവണ്ണം, കരൾവീക്കം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File