മുളക് അരിഞ്ഞശേഷം കൈ പുകയുന്നുണ്ടോ? വഴി അടുക്കളയിൽ തന്നെയുണ്ട്

സമകാലിക മലയാളം ഡെസ്ക്

പാചകത്തിലെ പ്രധാനിയായ പച്ചമുളക് അരിഞ്ഞ ശേഷം കൈകളിൽ പുകച്ചിലുണ്ടാവുക സ്വാഭാവികമാണ്.

പ്രതീകാത്മക ചിത്രം | AI Generated

പലരും ഇതിനെ കാര്യമാക്കാറില്ലെങ്കിലും ചില സാഹചര്യങ്ങളിൽ ഈ പുകച്ചിൽ അസഹനീയമാണ്.

Red Chilli | Pexels

അതിനാൽ ഇവയെ അടുക്കളയിലെ ചില വസ്തുക്കൾ ഉപയോ​ഗിച്ച് എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

മുളകിലെ കാപ്‌സൈസിൻ ആണ് ഈ പുകച്ചിലിന് കാരണം. പാലുൽപ്പന്നങ്ങളിലെ കൊഴുപ്പ് കാപ്‌സൈസിൻ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കി തണുപ്പ് നൽകുന്നു. തണുത്ത, പാലിലോ തൈരിലോ കൈകൾ മുക്കുക. 10-15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം നിങ്ങൾക്ക് അശ്വാസം ലഭിച്ചേക്കാം.

പ്രതീകാത്മക ചിത്രം | AI Generated

കുറച്ച് കടുക് എണ്ണയോ വെളിച്ചെണ്ണയോ എടുത്ത് നിങ്ങളുടെ കൈകളിൽ പുരട്ടുക. കുറച്ച് സമയം തടവാം. പിന്നീട് സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് കഴുകുക. ശേഷവും അസ്വസ്ഥത തോന്നുകയാണെങ്കിൽ വീണ്ടും ഈ രീതി തുടരുക.

പ്രതീകാത്മക ചിത്രം | AI Generated

ഉപ്പും നാരങ്ങയും പ്രകൃതിദത്ത എക്സ്ഫോളിയേറ്ററുകളായി പ്രവർത്തിക്കുകയും നീറ്റൽ ശമിപ്പിക്കുകയും ചെയ്യുന്നു. നാരങ്ങാനീരിൽ കുറച്ച് കല്ലുപ്പ് ഇടുക. ഒന്നോ രണ്ടോ മിനിറ്റ് നിങ്ങളുടെ കൈകളിൽ സൗമ്യമായി തടവുക. ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക.

പ്രതീകാത്മക ചിത്രം | AI Generated

ഐസ് വെള്ളത്തിൽ ഒരു തുണി മുക്കി കൈപ്പത്തിയിൽ പൊതിയുക. അല്ലെങ്കിൽ, വേഗത്തിലുള്ള ആശ്വാസത്തിന് ഒരു പാത്രം ഐസ് വെള്ളത്തിൽ നിങ്ങളുടെ കൈകൾ മുക്കി വയ്ക്കുക.

പ്രതീകാത്മക ചിത്രം | AI Generated

മുളക് അരിയുമ്പോൾ കയ്യുറകൾ ഉപയോഗിക്കുന്നത് അസ്വസ്ഥകൾ പൂർണ്ണമായും ഒഴിവാക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam