എപ്പോഴും സങ്കടമാണോ? വിഷാദ രോഗം മാറ്റാന്‍ ചില വഴികള്‍

സമകാലിക മലയാളം ഡെസ്ക്

വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു.

പ്രതീകാത്മ ചത്രം | Pexels

ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്.

പ്രതീകാത്മ ചത്രം | Pexels

സദാ ദു:ഖം, ഇഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യമില്ലായ്‌മ, ക്ഷീണം,വിശപ്പില്ലായ്‌മ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, ആത്മനിന്ദ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

പ്രതീകാത്മ ചത്രം | Pexels

നല്ല ആരോഗ്യത്തിന്‌ സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍, ഇവയെല്ലാം പരിശീലിച്ചാല്‍ ഒരു പരിധിവരെ വിഷാദ രോഗം നിയന്ത്രിക്കാം.

പ്രതീകാത്മ ചത്രം | Pexels

ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസറ്റീവ്‌ മനോഭാവം പുലര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യുന്നതായിരിക്കും നല്ലത്‌.

പ്രതീകാത്മ ചത്രം | Pexels

വിഷാദ രോഗം സ്വയം നിയന്ത്രിതമായതും അതേസമയം വീണ്ടും വരാന്‍ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്‌. ചിലപ്പോള്‍ ഇത്‌ ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പെട്ടന്ന്‌ വിദ്‌ഗ്‌ധരെ സമീപിക്കുന്നതായിരിക്കും നല്ലത്‌.

പ്രതീകാത്മ ചത്രം | Pexels

ചില ഹോര്‍മോണ്‍ അധിഷ്‌ഠിതമായ മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികള്‍, ചിലതരം ആന്‍റിബയോട്ടിക്കുകള്‍, ഉറക്ക ഗുളിക, വേദന സംഹാരി തുടങ്ങിയവ വിഷാദ രോഗത്തെ ക്ഷണിച്ചു വരുത്താം.

പ്രതീകാത്മ ചത്രം | Pexels

തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ കുറവാകുന്ന അവസ്ഥയുടെ ഒരു ലക്ഷണം വിഷാദമാണ്‌. ഉറക്ക കൂടുതല്‍, വിശപ്പില്ലായ്‌മ, ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ചര്‍മ്മം വരണ്ടുപോകല്‍, മുടികൊഴിച്ചില്‍, കൈകാല്‍ തരിപ്പ്‌ എന്നിവയും ഉണ്ടാകാം.

പ്രതീകാത്മ ചത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File