ബാക്കി വരുന്ന ചപ്പാത്തി മാവ് ഫ്രിഡ്ജിൽ വച്ചിട്ടും കറുപ്പാകുന്നുണ്ടോ? എന്നാൽ ഇങ്ങനെ സൂക്ഷിക്കൂ

സമകാലിക മലയാളം ഡെസ്ക്

ചപ്പാത്തി ഉണ്ടാക്കുമ്പോൾ മാവ് അധികം വരുന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്.

Chapati dough

എന്നാൽ അധികമുള്ള മാവ് ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ദിവസങ്ങൾ കഴിയുമ്പോൾ ഇത് പലപ്പോഴും കറുപ്പോ ചാരനിറമോ ആയി മാറാറുണ്ട്.

Chapati dough

ഈ നിറം മാറ്റം എന്തുകൊണ്ട് സംഭവിക്കുന്നു, ഇത് ഉപയോഗിക്കാൻ സുരക്ഷിതമാണോ, എങ്ങനെയാണ് മാവ് ശരിയായി സൂക്ഷിക്കേണ്ടത് എന്നതെല്ലാം എല്ലാവർക്കും സംശയമുള്ള കാര്യമാണ്.

Chapati dough

ഈ നിറം മാറ്റത്തിന് പിന്നിലെ പ്രധാന കാരണം ഓക്സീകരണം ആണ്.

Chapati dough

ഗോതമ്പ് മാവ് വെള്ളത്തിൽ കുഴയ്ക്കുമ്പോൾ അത് വായുവുമായി സമ്പർക്കം പുലർത്തുന്നു, ഓക്സിജൻ മാവിലുള്ള സംയുക്തങ്ങളുമായി പ്രതിപ്രവർത്തിക്കുകയും ഇരുണ്ട നിറത്തിന് കാരണമാവുകയും ചെയ്യുന്നു.

Chapati dough |

ഗോതമ്പ് മാവിലുള്ള സ്വാഭാവിക എൻസൈമുകൾ കാരണവും നിറം മാറ്റം സംഭവിക്കുന്നതായി പറയപ്പെടുന്നു.

Chapati dough

എയർടൈറ്റ് കണ്ടെയ്നർ

എയർടൈറ്റ് കണ്ടെയ്നർ ഉപയോഗിക്കുന്നത് മാവ് ഫ്രഷ് ആയി നിലനിർത്താനുള്ള നല്ലൊരു വഴിയാണ്. മാവ്‌ സൂക്ഷിക്കുന്ന പാത്രം മൂടുന്നതിനുമുമ്പ്‌ നല്ല വൃത്തിയുള്ള തുണിയോ പ്ലാസിക്കോ കൊണ്ട്‌ എയർ കടക്കാത്തവിധം അടയ്‌ക്കുന്നത്‌ നല്ലതാണ്‌.

Chapati flour in an airtight container

സിപ്‌ലോക്ക്‌ ബാഗുകൾ

സിപ്‌ലോക്ക്‌ ബാഗ്‌ മാവ്‌ സൂക്ഷിക്കാൻ മറ്റൊരു നല്ല വഴിയാണ്‌. അത്‌ അടയ്ക്കുന്നതിന് മുമ്പ് വായു കടന്നിട്ടില്ലെന്ന്‌ ഉറപ്പാക്കണം.

chapati dough in a ziplock cover

ഉടൻ ഫ്രിജിൽ വയ്ക്കുക

വേനൽക്കാലത്ത്, അമിതമായ ചൂട് കാരണം മാവ് വേഗത്തിൽ പുളിച്ചുപോകുന്നു. അതിനാൽ, മാവ് ഉടൻ ആവശ്യമില്ലെങ്കിൽ, അത് ഫ്രിജിൽ സൂക്ഷിച്ച് ആവശ്യാനുസരണം പുറത്തെടുക്കുന്നതാണ് ഏറ്റവും നല്ലത്.

A woman puts chapati dough in an airtight container and puts it in the fridge.

എണ്ണ ചേർക്കുക

മാവ് കുഴക്കുമ്പോൾ എപ്പോഴും കുറച്ച് എണ്ണയോ നെയ്യോ ചേർക്കുക. ഇത് മാവ് കൂടുതൽ നേരം മൃദുവായി നിലനിർത്താൻ സഹായിക്കും. പിന്നീടുള്ള ഉപയോഗത്തിനായി മാറ്റിവയ്‌ക്കുമ്പോഴും ഫ്രഷായി നിൽക്കും.

Adding some oil while kneading chapati dough

അലുമിനിയം ഫോയിൽ പൊതിയുക

കുഴച്ചുവച്ച മാവ്‌ ഈർപ്പം വരാതെ സൂക്ഷിക്കാൻ അലൂമിനിയം ഫോയിലിൽ പൊതിയുന്നത്‌ നല്ലതാണ്‌. എല്ലാ വശത്തും നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

Chapati dough covered in aluminium foil paper

24 മണിക്കൂറിനുള്ളിൽ മാവ് ഉപയോഗിക്കുക

ഊർജ്ജവും സമയവും ലാഭിക്കാൻ നമ്മൾ എല്ലാവരും അധികമായി മാവ് തയ്യാറാക്കാറുണ്ട്, എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, ഫ്രിജിൽ സൂക്ഷിച്ച മാവ് 12-24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Chapati dough

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam