കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാം

സമകാലിക മലയാളം ഡെസ്ക്

പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്.

പ്രതീകാത്മക ചിത്രം | Freepik

നിർജ്ജലീകരണം, അമിതമായ സ്ക്രീൻ ഉപയോ​ഗം, ഉറക്കകുറവ്, സ്ട്രെസ്, തുടങ്ങി പല കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം.

പ്രതീകാത്മക ചിത്രം | Freepik

കറുപ്പിനെ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പൊടിക്കെെ നോക്കാം.

പ്രതീകാത്മക ചിത്രം | Freepik

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

പ്രതീകാത്മക ചിത്രം | Pexels

കാപ്പിപൊടി

1 ടീസ്പൂൺ കാപ്പിപൊടിയും അൽപം തെെരും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. തൈരിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തെ സുന്ദരമാക്കും.

പ്രതീകാത്മക ചിത്രം | Pexels

ഓറഞ്ച്

ഓറഞ്ചിന്റെ തൊലി നന്നായി പൊടിച്ചതിലേക്ക് അൽപം തെെര് ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

പ്രതീകാത്മക ചിത്രം | Pexels

ഐസ്

ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുത്ത നിറം മാറാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

കറ്റാർവാഴ ജെൽ

ഒരു സ്പീൺ കറ്റാർവാഴ ജെല്ലും റോസ് വാട്ടറും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. 20 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

വെള്ളരിക്ക ജ്യൂസ്, തക്കാളി നീര്

രണ്ട് സ്പൂൺ വെള്ളരിക്ക ജ്യൂസും അൽപം തക്കാളി നീരും യോജിപ്പിച്ച് കണ്ണിന് താഴേ പുരട്ടുക. ഇതും കറുപ്പ് മാറാൻ മികച്ചതാണ്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File