തുമ്മല്‍ അകറ്റാം; അലര്‍ജി പൂര്‍ണമായി മാറാന്‍ ഇവ പരീക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

പൊടിയുളള സ്ഥലത്ത് പോകുമ്പോഴോ ഒരു പെര്‍ഫ്യൂം അടിക്കുമ്പോഴോ  തുമ്മുന്ന സ്വഭാവമുണ്ടോ? എന്നാല്‍ അത് അലര്‍ജിയാണ്. 

പ്രതീകാത്മ ചത്രം | Pexels

അലര്‍ജി പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ചിലപ്പോള്‍ ചില ഭക്ഷണത്തിന്‍റെയാവാം, മരുന്നുകളുടെ ആകാം, പൊടിയുടെയും ആകാം. പാരമ്പര്യമായും ഉണ്ടാകും

പ്രതീകാത്മ ചത്രം | Pexels

ലക്ഷണങ്ങള്‍ അനുസരിച്ചാണ് അലര്‍ജിയുടെ ചികിത്സയും.

പ്രതീകാത്മ ചത്രം | Pexels

നമ്മുടെ അടുക്കളയിലുമുണ്ട് ഇതിന് ചില പ്രതിവിധികള്‍. അതില്‍ ചിലത് നോക്കാം. 

പ്രതീകാത്മ ചത്രം | Freepik

ഏലക്ക

ഏലക്ക വെറുതെ വായില്‍ ഇട്ട് ചവച്ചാല്‍ മതി തുമ്മല്‍ ഒഴിവാക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ തന്നെ, ഏലയ്ക്കാപ്പൊടി തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. ഏലയ്ക്ക ചായയില്‍ ചേർത്ത് കഴിക്കുന്നതും തുമ്മൽ അകറ്റാൻ നല്ലതാണ്.

പ്രതീകാത്മ ചത്രം | pexels

തേൻ

തുമ്മൽ അകറ്റാൻ ഏറ്റവും നല്ലതാണ് തേൻ. തേനിൽ ഡക്സ്ട്രോമിത്തോഫൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മൽ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. രണ്ട് ടീസ്പൂൺ തേനിൽ അൽപം നാരങ്ങനീര് ചേർത്ത് കഴിക്കുന്നത് തുമ്മൽ ശമിക്കാൻ സഹായിക്കും.

പ്രതീകാത്മ ചത്രം | Pexels

നെല്ലിക്ക

പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയ നെല്ലിക്ക തുമ്മല്‍ അകറ്റാന്‍ നല്ലതാണ്. തുമ്മല്‍ സ്ഥിരമായുള്ളവര്‍ ദിവസവും മൂന്ന് തവണ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

പ്രതീകാത്മ ചത്രം | pexels

ഇഞ്ചി

ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂർ കഴിഞ്ഞ് കുടിക്കുക. ഇഞ്ചിയിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നതും തുമ്മൽ അകറ്റാൻ വളരെ നല്ലതാണ്.

പ്രതീകാത്മ ചത്രം | Pexels

തുളസിയില

ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി കഴിച്ചാൽ ജലദോഷം, ചുമ, എന്നിവ ശമിക്കും.

പ്രതീകാത്മ ചത്രം | Freepik

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File