മഴക്കാലത്തെ കണ്ണ് ചൊറിച്ചിൽ കൊണ്ട് പൊറുതിമുട്ടിയോ? ഇവ പരീക്ഷിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്തെ ചർമസംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കണ്ണിന്റെ സംരക്ഷണവും.

Remedy for itchy eyes during the rainy season

ഡിജിറ്റൽ യുഗത്തിൽ ഏറ്റവുമധികം സമ്മർദം നേരിടുന്ന അവയവമാണ് കണ്ണ്. അതുകൊണ്ടു തന്നെ അതിന്റെ സംരക്ഷണത്തിലും അത്രതന്നെ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

Remedy for itchy eyes during the rainy season

മഴക്കാലത്ത് രോഗങ്ങളും അണുബാധയും കണ്ണിനെ ബാധിക്കാൻ സാധ്യത കൂടുതലാണ്.

Remedy for itchy eyes during the rainy season

മഴക്കാലത്ത് മാത്രമല്ല കണ്ണിന്റെ നല്ല ആരോഗ്യത്തിന് എല്ലാക്കാലവും സ്വീകരിക്കാവുന്ന മാർഗങ്ങൾ നോക്കാം

Remedy for itchy eyes during the rainy season

കണ്ണുകളിൽ തൊടുന്നതിന് മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുന്നത് ശീലമാക്കണം.

Washing Hands | Pexels

കണ്ണുകൾ തിരുമ്മുന്നതും ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ കൈകളിൽ നിന്ന് കണ്ണുകളിലേക്ക് ബാക്ടീരിയകളും വൈറസുകളും പടരാൻ കാരണമാകും. അനാവശ്യമായി കണ്ണിൽ തൊടുന്നതും പൂർണമായി ഒഴിവാക്കണം.

Rubbing eyes

കണ്ണിൽ മഴവെള്ളം വീഴുകയാണെങ്കിൽ, എത്രയും പെട്ടെന്ന് ശുദ്ധവും അണുവിമുക്തവുമായ വെള്ളം ഉപയോഗിച്ച് അവ കഴുകുക. ശേഷം മുഖവും കണ്ണുകളും തുടയ്ക്കുക.

Remedy for itchy eyes during the rainy season

കണ്ണു തുടയ്ക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ ടവലുകളും തൂവാലകളും മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.

Remedy for itchy eyes during the rainy season

അണുബാധ തടയാൻ തൂവാലയും മറ്റും പങ്കുവെക്കുന്നതും ഒഴിവാക്കുക.

Remedy for itchy eyes during the rainy season

കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസുകളോ സംരക്ഷണ കണ്ണടകളോ ധരിക്കാം. എന്നാൽ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

Sunglasses | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam