സമകാലിക മലയാളം ഡെസ്ക്
പടക്കം പൊട്ടിക്കലും കമ്പിത്തിരിയും മത്താപ്പും കത്തിക്കലും എല്ലാമായി വളരെ കളർഫുൾ കൂടിയാണ് വിഷു.
ഓരോ വിഷുക്കാലത്തും വ്യത്യസ്തമായ പടക്കങ്ങൾ വന്നെത്താറുണ്ട്.
എന്നാൽ പടക്കം കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. ഒരു നിമിഷത്തെ അശ്രദ്ധ ഗുരുതരമായ അപകടമാണ് ഉണ്ടാക്കുക.
ഈ വിഷുവിന് അപകടം ഉണ്ടാകാതിരിക്കാൻ പടക്കം പൊട്ടിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാം.
തീയുമായി സമ്പർക്കമില്ലാത്ത ഇടങ്ങളിൽ വേണം പടക്കങ്ങൾ സൂക്ഷിക്കാൻ. കേരളത്തിൽ ഏപ്രിൽ മാസം കടുത്ത ചൂടായതിനാൽ പ്രത്യേകം ശ്രദ്ധവേണം.
പൊട്ടിക്കുന്ന സ്ഥലത്ത് പടക്കങ്ങൾ കൂട്ടിയിടരുത്.
പടക്കം പൊട്ടിക്കുന്നവർ ലൂസായ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതാവും ഉചിതം. സിന്തറ്റിക് വസ്ത്രങ്ങളിൽ എളുപ്പം തീപിടിച്ചേക്കാം.
തുറസ്സായ സ്ഥലങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാവൂ.
ഒരിക്കലും പടക്കങ്ങൾ കൈയിൽ വെച്ച് പൊട്ടിക്കാൻ ശ്രമിക്കരുത്.
നിലച്ചക്രം, പൂത്തിരി, മേശപ്പൂവ്, മത്താപ്പ് എന്നിവയുടെ അഗ്രഭാഗം അമർത്തുകയോ അഴിക്കുകയോ ചെയ്യരുത്.
പടക്കം കൊളുത്തി റോഡിലേക്ക് വലിച്ചെറിയരുത്. യാത്രക്കാരുടെ സുരക്ഷകൂടി കണക്കിലെടുക്കണം.
പൊട്ടാത്തവ വീണ്ടും കത്തിക്കാൻ ശ്രമിക്കുന്നത് അപകടം ചെയ്യും.
പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി/മത്താപ്പ് കത്തിക്കുമ്പോഴും ഉണ്ടാകുന്ന പുക അപകടമാണ്. ആസ്ത്മ, അലർജി ഉള്ളവർക്ക് ഇത് പ്രയാസമുണ്ടാക്കും.
പരിസ്ഥിതി സൗഹൃദമായ പടക്കങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.
ഉപയോഗശൂന്യമായ പടക്കങ്ങൾ അലക്ഷ്യമായി കളയരുത്. വെടിമരുന്ന് പൂർണമായി കളഞ്ഞ് വെള്ളത്തിൽ മുക്കിയശേഷം മാത്രമേ അവ ഉപേക്ഷിക്കാവൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates