സമകാലിക മലയാളം ഡെസ്ക്
ചുണ്ടുകളുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം.
പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവും തെറ്റായ ഭക്ഷണക്രമവും എല്ലാമാണ്.
ചുണ്ടുകൾക്ക് നിറം വരാൻ ഇതാ ചില ടിപ്സുകൾ
തേൻ
രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ചുണ്ടുകളിൽ അൽപം തേൻ പുരട്ടുന്നത് നിറം ലഭിക്കാൻ സഹായിക്കും
തക്കാളി നീര്
തക്കാളിയിൽ സെലിനിയം പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചുണ്ടുകളുടെ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കും. തക്കാളി അരച്ച് പേസ്റ്റാക്കി ചുണ്ടുകളിൽ പുരട്ടുന്നത് നല്ലതാണ്
തൈര്
ദിവസവും തെെര് കൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നത് നിറം കൂട്ടാനും വരൾച്ച അകറ്റാനും സഹായിക്കും.
നെയ്യ്
രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിന് നിറം വയ്ക്കാൻ സഹായിക്കും.
റോസ് വാട്ടര്‍
ഒരു തുള്ളി റോസ് വാട്ടർ ഒരു ടീസ്പൂൺ തേനിൽ കലർത്തി ചുണ്ടുകളിൽ പുരട്ടുക. ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം. തേനിന് പകരം പാലും ഉപയോഗിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates