എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

സമകാലിക മലയാളം ഡെസ്ക്

സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്.

പ്രതീകാത്മക ചിത്രം | Pexels

മുഖം സുന്ദരമാക്കാൻ മേക്കപ്പ് ഇട്ടാലൊന്നും ഓയിൽ സ്കിനുകാരുടെ മുഖത്തിൽ നിൽക്കില്ല.

പ്രതീകാത്മക ചിത്രം | Pexels

എണ്ണമയമുള്ള ചർമ്മത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

നാം കഴിക്കുന്ന ഭക്ഷണം അനുസരിച്ച് എണ്ണയുടെ ഉൽപ്പാദനം കൂടും അതുകൊണ്ടുതന്നെ വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

പ്രതീകാത്മക ചിത്രം | pexels

രാവിലെയും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനും മുമ്പ് ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയിൽ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. മുഖം കഴുകിയതിന് ശേഷം കോട്ടൺ തുണി ഉപയോഗിച്ച് മുഖം തുടച്ചെടുക്കുന്നതും എണ്ണമയം മാറാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

കറ്റാർ വാഴ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. ഇതിന് മുഖത്തെ എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടാതെ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

നാരങ്ങാ നീര് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണിത്. നാരങ്ങാ നീരും എണ്ണമയമുള്ള ചര്‍മ്മത്തെ വൃത്തിയാക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ നാച്വറലായ ഫേസ് പാക്ക് മുഖത്തിടുക. ചന്ദനം, മുൾട്ടാനി മിട്ടി, മഞ്ഞൽ എന്നിവ കൊണ്ടുള്ള ഫേസ് പാക്കുകൾ ഇടാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File