ബ്യൂട്ടി പാർലർ വീട്ടിൽ തന്നെ, ചോറ് വാര്‍ത്ത ശേഷം കഞ്ഞിവെള്ളം കളയരുത്, ചർമം മിനുക്കാം

സമകാലിക മലയാളം ഡെസ്ക്

ചര്‍മം തിളക്കാന്‍ ഇനി ബ്യൂട്ടിപാര്‍ലറുകളും ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളുടെയും പിന്നാലെ പായേണ്ടതില്ല. വീട്ടില്‍ കഞ്ഞിവെള്ളമുണ്ടെങ്കില്‍ എല്ലാം സെറ്റാക്കാം!

ആന്റി-ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ കൊണ്ട് സമൃദ്ധമാണ് നമ്മള്‍ ഒഴിച്ചുകളയുന്ന കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ഉപയോഗിച്ച് 5 തരത്തില്‍ ചര്‍മസംരക്ഷണം സാധ്യമാക്കാം.

ടോണര്‍

മുഖം നന്നായി കഴുകിയ ശേഷം നല്ലൊരു ടോണറായി കഞ്ഞിവെള്ളം ഉപയോഗിക്കാം. ഒരു കോട്ടണ്‍ ഉപയോഗിച്ച് കഞ്ഞിവെള്ളം മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ പിഎച്ച് അളവ് നിലനിര്‍ത്താനും ചര്‍മം ഫ്രഷ് ആകാനും സഹായിക്കും.

ഫെയ്‌സ് മാസ്‌ക്

കഞ്ഞിവെള്ളത്തില്‍ തേന്‍ അല്ലെങ്കില്‍ മഞ്ഞള്‍ എന്നിവ ചേര്‍ത്ത് നല്ലൊരു ഫെയ്‌സ് പാക്ക് ഉണ്ടാക്കാം. ഇത് മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് ചര്‍മം തിളങ്ങാനും ഫ്രഷ് ആകാനും സഹായിക്കും.

സ്‌ക്രബ്

കഞ്ഞിവെള്ളത്തില്‍ അല്‍പ്പം അരിപ്പൊടി അല്ലെങ്കില്‍ ഓട്‌സ് ചേര്‍ത്താല്‍ മികച്ച ഒരു സ്‌ക്രബ് ആയി. ഇത് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചര്‍മം മൃദുമാക്കുന്നു.

ഫെയ്‌സ് മിസ്റ്റ്

വേനല്‍ക്കാലത്ത് ഒരു സ്പ്രേ ബോട്ടിലില്‍ കഞ്ഞിവെള്ളം സൂക്ഷിക്കുക. ദിവസത്തില്‍ ഇടയ്ക്കിടെ ഇത് സ്പ്രേ ചെയ്യുന്നത് ചര്‍മത്തിലെ അസ്വസ്ഥതകള്‍ നീങ്ങാനും സണ്‍ബേണ്‍ പോലുള്ള അവസ്ഥകള്‍ മറികടക്കാനും സഹായിക്കും.

ഡാര്‍ക്ക് സര്‍ക്കിള്‍

നന്നായി തണുത്ത കഞ്ഞിവെള്ളം കോട്ടണില്‍ മുക്കി കണ്ണിന് പുറമെ 10 മുതല്‍ 15 മിനിറ്റ് വരെ വെക്കുന്നത് ഡാര്‍ക്ക് സര്‍ക്കിള്‍ പോകാന്‍ സഹായിക്കും.