സമകാലിക മലയാളം ഡെസ്ക്
സൗന്ദര്യസംരക്ഷണത്തിന് നൂറ്റാണ്ടുകളായി ഏഷ്യൻ സ്ത്രീകൾ തിരഞ്ഞെടുക്കുന്ന ഒന്നാണ് അരി കഴുകിയ വെള്ളം അല്ലെങ്കിൽ അരി വേവിച്ചശേഷം എടുക്കുന്ന കഞ്ഞിവെള്ളം. ഇവയ്ക്ക് വ്യത്യസ്ത ഗുണങ്ങളാണ് ഉള്ളത്.
അരി കഴുകിയ വെള്ളം
അരി കഴുകിയ ശേഷം അരിച്ചെടുക്കുന്ന വെള്ളമാണിത്. കട്ടി കുറവായതിനാൽ ഇത് ചർമത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു.
ഗുണങ്ങൾ
മുഖത്തിന് നാച്വറൽ ഗ്ലോ നൽകും
ഓയിൽ നിയന്ത്രിക്കാൻ സഹായിക്കും
സ്കിൻ ടോണർ ആയി ഉപയോഗിക്കാം
മുഖക്കുരു കുറയ്ക്കാൻ സഹായിക്കും
മുടിക്കും നല്ലത്
അരി കഴുകിയ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത്, മുടി സോഫ്റ്റാകാനും, തിളക്കം കിട്ടാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കും.
കഞ്ഞിവെള്ളം
ചോറ് വേവിച്ച ശേഷം വാർത്തെടുക്കുന്ന വെള്ളമാണ് കഞ്ഞിവെള്ളം. ഇതിൽ സ്റ്റാർച്ച് കൂടുതലായതിനാൽ കട്ടികൂടുതലാണ്.
കഞ്ഞിവെള്ളത്തിൻ്റെ ഗുണങ്ങൾ
ഡ്രൈ സ്കിൻ ഈർപ്പമുള്ളതാക്കും
വരണ്ട മുടി സോഫ്റ്റാക്കും
ഹെയർ മാസ്കായി ഉപയോഗിക്കാം
ഏതാണ് കൂടുതൽ നല്ലത്?
ചർമത്തിന് സ്വാഭാവിക ഗ്ലോ കിട്ടുന്നതിനും ലൈറ്റ് സ്കിൻകെയറിനും അരി കഴുകിയ വെള്ളമാണ് നല്ലത്. ഡ്രൈ സ്കിനും മോയ്സ്ചറിനും കഞ്ഞിവെള്ളം ഫലപ്രദമാണ്.
ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
ഫ്രഷായി ഉപയോഗിക്കുക
ദുര്‍ഗന്ധം വന്നാൽ ഒഴിവാക്കുക
സെൻസിറ്റീവ് സ്കിൻ ഉള്ളവർ ആദ്യം ടെസ്റ്റ് ചെയ്യുക