'രണ്ട് ആത്മാക്കൾ, ഒരു താളം'; അലൈപായുതേയ്ക്ക് ചുവടുവച്ച് റിമയും പത്മപ്രിയയും

​എച്ച് പി

നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയും ഒന്നിച്ചുള്ള ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

റിമയും പത്മപ്രിയയും | ഇൻസ്റ്റ​ഗ്രാം

‘അലൈപായുതേ കണ്ണാ’ എന്ന പാട്ടിന് ഇരുവരും ചേർന്ന് ചുവടുവച്ചതിന്റെ വിഡിയോയും നടിമാർ പങ്കുവച്ചിട്ടുണ്ട്.

റിമയും പത്മപ്രിയയും | ഇൻസ്റ്റ​ഗ്രാം

കറുത്ത വസ്ത്രത്തിൽ അതിസുന്ദരിമാരായാണ് ഇരുവരെയും വിഡിയോയിൽ കാണാനാവുക.

റിമയും പത്മപ്രിയയും | ഇൻസ്റ്റ​ഗ്രാം

"രണ്ട് ആത്മാക്കൾ, ഒരു താളം. വേദിക്ക് പിന്നിലെ കൊടുങ്കാറ്റുകൾ നിന്നു വേദിയിലെ നിലയ്ക്കാത്ത ചുവടുകളിലേക്ക്. ഇവിടെ നിശബ്ദത പൊട്ടിപ്പുറപ്പെടുകയും കോപം ആളിക്കത്തുകയും ചെയ്യുന്നു".

റിമയും പത്മപ്രിയയും | ഇൻസ്റ്റ​ഗ്രാം

"രണ്ട് ഹൃദയങ്ങൾ കൊടുങ്കാറ്റിലൂടെ നൃത്തം ചെയ്യുന്നു. വേദിയിൽ ഭൂതകാലം ഇല്ലാതാവുകയും ചിറകുകൾ മാത്രം അവശേഷിക്കുകയും ചെയ്യുന്നു. ഞങ്ങൾ ഒന്നിച്ച് പറക്കുന്നു", എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

റിമയും പത്മപ്രിയയും | ഇൻസ്റ്റ​ഗ്രാം

നൃത്തത്തെ അഭിനന്ദിച്ച് നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

റിമയും പത്മപ്രിയയും | ഇൻസ്റ്റ​ഗ്രാം

പാർവതി തിരുവോത്ത്, നൈല ഉഷ, തുടങ്ങി നിരവധി താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

റിമയും പത്മപ്രിയയും | ഇൻസ്റ്റ​ഗ്രാം

അഞ്ജലി മേനോന്റെ ‘ബാക്ക് സ്റ്റേജ്’ എന്ന ചിത്രത്തിൽ റിമ കല്ലിങ്കലും പത്മപ്രിയയും ഒന്നിച്ചെത്തിയിരുന്നു.

റിമയും പത്മപ്രിയയും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates