അഞ്ജു
ചര്‍മസംരക്ഷണ ദിനചര്യയില്‍ ഴിവാക്കാനാവാത്ത ഒന്നാണ് റോസ് വാട്ടര്‍. പ്രകൃതിദത്ത ടോണര്‍ ആയും മോസ്ചൈസറായുമൊക്കെ റോസ് വാട്ടര്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചര്‍മസംരക്ഷണത്തിന് മാത്രമല്ല കേട്ടോ, റോസ് വാട്ടറിന് നിരവധി ഗുണങ്ങള്‍ ഉണ്ട്.
പണ്ട് കാലം മുതല്‍ സുഗന്ധത്തിനായും ക്ഷണത്തിലും രോഗമുക്തിക്കുമൊക്കെ റോസ് വാട്ടര്‍ ഉപയോഗിച്ചിരുന്നു. റോസാപ്പൂക്കളുടെ ഇതളുകൾ നീരാവി ഉപയോഗിച്ച് വാറ്റിയെടുക്കുന്നതാണ് റോസ് വാട്ടർ ഉണ്ടാക്കുന്നത്.
റോസ് ഹൈഡ്രോസോൾ എന്നും വിളിക്കുന്ന റോസ് വാട്ടറിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. റോസ് വാട്ടറിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകും.
റോസാപ്പൂക്കളിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന നിരവധി ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങമുണ്ട്.
റോസ് വാട്ടറിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചർമത്തിന്റെ ഉപരിതലത്തിലെ ചില ബാക്ടീരിയകളെ കുറയ്ക്കാൻ സഹായിക്കും.
സൂര്യതാപത്തിൽ നിന്ന് ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ നീക്കാൻ റോസ് വാട്ടിന്റെ ഈ ആന്റി-ഇൻഫ്ലമേറ്ററി ഗുണം സഹായിക്കും.
എക്സിമ അല്ലെങ്കിൽ റോസേഷ്യ മൂലം ചർമത്തിനുണ്ടാകുന്ന ചൊറിച്ചിൽ അസ്വസ്ഥത കുറയ്ക്കാനും റോസ് വാട്ടർ ഉപോഗിക്കാവുന്നതാണ്.
അരോമതെറാപ്പിയില്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ റോസ് ഓയില്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിച്ചതായും പഠനങ്ങള്‍ പറയുന്നു.