RRTS - സെമി ഹൈസ്പീഡ് റെയിൽ; അറിയാം വ്യത്യാസങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ റെയിൽഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ട് മുന്നോട്ടുവയ്ക്കപ്പെട്ട രണ്ട് പ്രധാന റെയിൽ പദ്ധതികളാണ് ആർ ആർ ടിഎസും സെമി ഹൈ-സ്പീഡ് റെയിലും.

പ്രതീകാത്മക ചിത്രം | File

യാത്രാസമയം കുറയ്ക്കുക, സംസ്ഥാനത്തിന്റെ മുഴുവൻ ഭാഗങ്ങളും കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കുക, സാമ്പത്തിക–സാമൂഹിക വികസനത്തിന് വേഗം നൽകുക എന്നിവയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ.

പ്രതീകാത്മക ചിത്രം | Facebook

സ്റ്റേഷനുകളുടെ എണ്ണം, അവ തമ്മിലുള്ള ദൂരം, ശരാശരി വേഗം, ചെലവ്, പൂർത്തീകരണ സമയം എന്നിവയിൽ രണ്ടും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | Facebook

സ്റ്റേഷനുകൾ

ആർ ആർ ടിഎസ് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർ​കോട് വരെയുള്ള 14 ജില്ലകളേയും ബന്ധിപ്പിച്ചുള്ളതാണ്. എന്നാൽ‌ ഇ ശ്രീധരന്‍ മുന്നോട്ടുവച്ച സെമി ഹൈ-സ്പീഡ് റെയിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മാത്രം.

പ്രതീകാത്മക ചിത്രം | File

സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം

ആർ ആർ ടിഎസില്‍ 5 മുതൽ 7 വരെ കിലോമീറ്റർ വ്യത്യാസത്തില്‍ സ്റ്റേഷനുകള്‍ ഉണ്ടാവും. സെമി ഹൈ-സ്പീഡ് റെയിലില്‍ 20 മുതൽ 25 കിലോമീറ്റര്‍ വ്യത്യാസത്തിലാണ് സ്റ്റേഷനുകള്‍.

പ്രതീകാത്മക ചിത്രം | File

ശരാശരി വേ​ഗം

മണിക്കൂറിൽ 80 മുതൽ 100 കിലോ മീറ്റർ വേ​ഗമാണ് ആർ ആർ ടിഎസിന് കണക്കാക്കുന്നത് എങ്കിൽ 135 കിലോമീറ്റർ വേ​ഗത്തിലാണ് സെമി ഹൈ-സ്പീഡ് പാത വിഭാവനം ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം | File

എത്താനെടുക്കുന്ന സമയം

ആർ ആർ ടിഎസിൽ യാത്രാസമയം 4.18 മണിക്കൂർ എടുക്കുമ്പോൾ 3.15 മണിക്കൂറാണ് സെമി ഹൈ-സ്പീഡ് എടുക്കുന്നത്.

പ്രതീകാത്മക ചിത്രം | File

ചെലവ്

ആർ ആർ ടിഎസിനുള്ള ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ല. എന്നാൽ സെമി ഹൈ-സ്പീഡ് പദ്ധതിക്ക് ഏകദേശം 86000 കോടി മുതൽ 1 ലക്ഷം കോടിവരെ ചെലവ് വരും.

പ്രതീകാത്മക ചിത്രം | Facebook

പൂർത്തീകരണം

നാല് ഘട്ടമായി 12 വർഷം കൊണ്ടാണ് ആർആർടിഎസ് പൂർത്തിയാകുക. 4 മുതൽ 5 വർഷത്തിനുള്ളിൽ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.

പ്രതീകാത്മക ചിത്രം | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File