സമകാലിക മലയാളം ഡെസ്ക്
പ്രിയതാരം
കന്നഡ, തെലുങ്ക്, തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് രുക്മിണി വസന്ത്.
അരങ്ങേറ്റം
2019 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ബീർബൽ ട്രിലോജി കേസ് 1: ഫൈൻഡിങ് വജ്രമുനി എന്ന ചിത്രത്തിലൂടെയാണ് രുക്മിണിയുടെ സിനിമാ അരങ്ങേറ്റം.
ശ്രദ്ധേയമായ കഥാപാത്രങ്ങൾ
പത്തോളം സിനിമകളിലായി രുക്മിണി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
പുതിയ ചിത്രം
ശിവരാജ് കുമാർ നായകനായെത്തുന്ന ഭൈരതി രണഗൾ എന്ന ചിത്രമാണ് രുക്മിണിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
പ്രൊമോഷൻ തിരക്കുകളിൽ
ഈ മാസം 15 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരം.
തുടർഭാഗം
2017 ൽ പുറത്തിറങ്ങിയ മഫ്തി എന്ന ചിത്രത്തിന്റെ തുടർ ഭാഗം കൂടിയാണ് ഭൈരതി രണഗൾ.
മുൻപ് ചെയ്തിട്ടില്ല
ഇതുപോലെയൊരു മാസ് സിനിമ താൻ ആദ്യമായാണ് ചെയ്യുന്നതെന്ന് പ്രൊമോഷൻ പരിപാടിയിൽ നടി പറഞ്ഞിരുന്നു.
കഥാപാത്രം
ഒരു ഡോക്ടറുടെ വേഷത്തിലാണ് രുക്മിണി ചിത്രത്തിലെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates