സമകാലിക മലയാളം ഡെസ്ക്
തുലാം മുപ്പതിന് വൈകീട്ട് ശ്രീകോവിലില്‍ നെയ്തിരി തെളിയിച്ചതോടെയാണ് ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായത്. തിരുനടയിലെ പൂജാക്രമം ചുവടെ:
സന്നിധാനത്ത് പുലര്‍ച്ചെ മൂന്നിന് ശ്രീകോവില്‍ തുറക്കും.
തന്ത്രി അഭിഷേകം നടത്തിയ ശേഷം മണ്ഡപത്തില്‍ ഗണപതിഹോമത്തിനും മുഖ്യകാര്‍മികത്വം വഹിക്കും
7.30നാണ് ഉഷഃപൂജ. ഇടിച്ചുപിഴിഞ്ഞ ഉഷഃ പായസ നിവേദ്യത്തിനായി ഭഗവാന്റെ നടയടച്ചശേഷം ഗണപതിക്കും നാഗരാജാവിനും പായസം നിവേദിക്കും. ശ്രീകോവില്‍ തുറന്ന് വീണ്ടും അടച്ചാണ് പൂജ. അല്‍പ്പസമയശേഷം ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.
ഉച്ചയ്ക്ക് 12 വരെയുള്ള നെയ്യഭിഷേകം കഴിഞ്ഞാല്‍ ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജയ്‌ക്കൊരുക്കും.
മണ്ഡപത്തില്‍ പൂജിക്കുന്ന കലശം തന്ത്രി, വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. നിവേദ്യം കഴിഞ്ഞാല്‍ ഉച്ചപ്പൂജ. പിന്നീട് നട അടപ്പ്.
വൈകീട്ട് മൂന്നിന് നടതുറന്ന് ആറരയ്ക്ക് ദീപാരാധാന. ഏഴരയ്ക്ക് പുഷ്പാഭിഷേകം.
രാത്രി പത്തിന് ശേഷം അത്താഴപൂജയ്ക്ക് പാനകവും അപ്പവും പ്രധാനം
പൂജകഴിഞ്ഞ് ശ്രീകോവില്‍ ശുദ്ധമാക്കി ഹരിവരാസനം പാടി 11ന് നട അടയ്ക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates