സഞ്ജുവിന്റെ മാസ്മരിക വെടിക്കെട്ട്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദില്‍ മാസ്മരിക ഇന്നിങ്ങ്‌സ് കാഴ്ച വെച്ച സഞ്ജു 40 പന്തില്‍ നിന്നും ടി 20യിലെ ആദ്യ സെഞ്ച്വറി നേടി

സഞ്ജു സാംസൺ | പിടിഐ

ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ ടി20 സെഞ്ചറി സഞ്ജു സാംസൺ സ്വന്തം പേരിൽ കുറിച്ചു

സെഞ്ച്വറി നേടിയ സഞ്ജു കാണികളെ അഭിവാദ്യം ചെയ്യുന്നു | പിടിഐ

ടി20 യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും സഞ്ജു സാംസൺ സ്വന്തമാക്കി

സഞ്ജു സാംസൺ | പിടിഐ

ടി20യിൽ രണ്ടാം വിക്കറ്റിൽ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന കൂട്ടുകെട്ടാണ് സഞ്ജുവും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് നേടിയ 173 റൺസ്

സഞ്ജുവിനെ അഭിനന്ദിക്കുന്ന സൂര്യകുമാര്‍ യാദവ് | പിടിഐ

ടി20യിൽ ഒരു ഓവറിൽ ഇന്ത്യക്കാരൻ നേടുന്ന നാലാമത്തെ ഉയർന്ന സ്കോറും സഞ്ജു കരസ്ഥമാക്കി

സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയശേഷം | പിടിഐ

റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ തുടർച്ചയായ അഞ്ച് സിക്സറുകളുടെ അകമ്പടിയോടെ 30 റൺസ് നേടിയാണ് സഞ്ജു നാലാമത്തെ ഉയർന്ന സ്കോറർ നേട്ടം കൈവരിച്ചത്

സഞ്ജു സാംസന്റെ ബാറ്റിങ്ങ് | പിടിഐ

മത്സരത്തിൽ ഇന്ത്യ 22 സിക്സറുകളും 25 ഫോറുകളും അടിച്ചു. ഇതിൽ എട്ടു സിക്സുകളും 11 ഫോറും സഞ്ജുവിന്റെ ബാറ്റിൽ നിന്നാണ്

സഞ്ജു സാംസന്റെ ബാറ്റിങ്ങ് | പിടിഐ

പവർപ്ലേയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറും ബംഗ്ലാദേശിനെതിരെ ഇന്ത്യ കുറിച്ചു – 82/1

Shailendra Bhojak

ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളെ പരിഗണിച്ചാൽ ഏറ്റവും ഉയർന്ന ടി 20 സ്കോറാണ് ഇന്ത്യ നേടിയത് ( 297 റൺസ്)

സഞ്ജുവും സൂര്യകുമാര്‍ യാദവും | പിടിഐ

കഴിഞ്ഞ ഏഷ്യൻ ​ഗെയിംസിൽ മംഗോളിയക്കെതിരേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടിയ നേപ്പാൾ ആണ് അന്താരാഷ്ട്ര ടി20-യിലെ ഏറ്റവുമുയര്‍ന്ന സ്കോറിനുടമ

| പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates