സമകാലിക മലയാളം ഡെസ്ക്
സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനും കടൽ ഗതാഗതം സംരക്ഷിക്കുന്നതിനും വേണ്ടി രൂപീകരിക്കുന്ന പുതിയ സഖ്യമാണ് ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം
സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് രൂപീകരണം
ഇതോടനുബന്ധിച്ച് സൗദി പ്രതിരോധ മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ വിവിധ രാജ്യങ്ങൾ പങ്കെടുത്തു
ക്ഷണിക്കപ്പെട്ട 51 രാജ്യങ്ങളിൽ 43 രാജ്യങ്ങളിലെ സൈനിക മേധാവികളും സൗദിയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധികളും യോഗത്തിൽ ഭാഗമായി
സഖ്യത്തിന്റെ ആസ്ഥാനം സൗദി അറേബ്യ ആയിരിക്കും
ഭരണപരമായ ഘടനയും കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളും രൂപീകരിക്കും
ഒരു രാജ്യാന്തര പ്രതിരോധ സംരംഭമാണ്
വാണിജ്യ കപ്പലുകൾ, ഊർജ ടാങ്കറുകൾ, സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ ആഗോള വ്യാപാരത്തിനും വിതരണ ശൃംഖലയ്ക്കും ആഘാതമോൽപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം
ബാബ് അൽമന്ദബ് കടലിടുക്ക്, ചെങ്കടൽ, ഏഡൻ ഉൾക്കടൽ എന്നീ തന്ത്രപ്രധാന മേഖലകളിലെ സുരക്ഷ ഉറപ്പാക്കാനുള്ള കർമപദ്ധതികൾ ചർച്ചയായി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates