വിയർപ്പിന്റെ മഞ്ഞക്കറയോട് ബൈ ബൈ പറയൂ

സമകാലിക മലയാളം ഡെസ്ക്

വെള്ളയും ഇളം നിറങ്ങളിലുമുള്ള വസ്ത്രങ്ങളിൽ, കക്ഷത്തിനടിയിലും കോളറുകളിലും കാണുന്ന മഞ്ഞനിറത്തിലുള്ള ഈ കറകൾ പലപ്പോഴും എത്ര അലക്കിയാലും പൂർണ്ണമായി പോകാറില്ല.

പ്രതീകാത്മക ചിത്രം | AI Generated

വിയർപ്പും ഡിയോഡറന്റുകളിലെ ഘടകങ്ങളും ചേരുമ്പോളാണ് ഈ കടുപ്പമേറിയ പാടുകൾ ഉണ്ടാകുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങളുടെ നിറം മങ്ങുകയോ തുണി കേടാകുകയോ ചെയ്യാതെ എളുപ്പത്തിൽ ഈ കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില ലളിതവും ഫലപ്രദവുമായ വിദ്യകൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വിനാഗിരിയും വെള്ളവും

തുല്യ അളവിൽ വെള്ളവും വെളുത്ത വിനാഗിരിയും എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കറയുള്ള ഭാഗങ്ങളിൽ നേരിട്ട് തേച്ചുപിടിപ്പിച്ച് ഏകദേശം 30 മിനിറ്റ് വെച്ച ശേഷം, തണുത്ത വെള്ളത്തിൽ സാധാരണ രീതിയൽ കഴുകിയെടുക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ബേക്കിംഗ് സോഡ പേസ്റ്റ്

മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എടുത്ത് അല്പം വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. കറയുള്ള ഭാഗങ്ങളിൽ ഈ മിശ്രിതം പുരട്ടുക. അര മണിക്കൂറിനു ശേഷം ഒരു ബ്രഷ്ഉ പയോഗിച്ച് പതുക്കെ ഉരസിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

പ്രതീകാത്മക ചിത്രം | AI Generated

നാരങ്ങാനീരും ഉപ്പും

നാരങ്ങാനീരും ഉപ്പും തുല്യ അളവിൽ എടുത്ത് കറയുള്ള ഭാ​ഗത്ത് തേച്ചുപിടിപ്പിക്കുക. ഈ ഭാഗം സൂര്യപ്രകാശത്തിൽ ഉണങ്ങാൻ വയ്ക്കുക. സൂര്യരശ്മി ഒരു പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജൻ്റായി പ്രവർത്തിച്ച് കറ മാറ്റാൻ സഹായിക്കും. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

പ്രതീകാത്മക ചിത്രം | AI Generated

ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും

ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും ശരിയായ അനുപാതത്തിൽ എടുത്ത് കറയുള്ള ഭാഗത്ത് പുരട്ടുക. 10 മുതൽ 15 മിനിറ്റിനു ശേഷം കഴുകി കളയാം.

പ്രതീകാത്മക ചിത്രം | AI Generated

ഡിറ്റർജന്റ്

കറയുള്ള വസ്ത്രങ്ങൾ അലക്കുന്നതിന് മുൻപ് അര മണിക്കൂർ നേരം ചൂടുവെള്ളത്തിൽ ഡിറ്റർജന്റ് ചേർത്ത് കുതിർക്കുന്നത് കറ ഇളക്കി മാറ്റാൻ നല്ലതാണ്.

പ്രതീകാത്മക ചിത്രം | AI generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File