സമകാലിക മലയാളം ഡെസ്ക്
കല്‍ക്ക- ഷിംല ട്രെയിന്‍ യാത്ര: കുന്നുകളുടെയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും കാഴ്ചകള്‍ ആസ്വദിച്ച് പോകാം.2008ല്‍ കല്‍ക്ക- ഷിംല റെയില്‍വേയെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ: സില്‍ഗുരി, ഡാര്‍ജിലിങ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണിത്. ഉയരത്തിലെ അപൂര്‍വ്വത കൊണ്ടും നിര്‍മ്മാണ വൈഭവം കൊണ്ടും ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ റെയില്‍ പാതയാണിത്
നീലഗിരി മൗണ്ടന്‍ റെയില്‍വേ: തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍ നിന്ന് ആരംഭിച്ച് ഊട്ടിയിലാണ് ഈ യാത്ര അവസാനിക്കുന്നത്.സമൃദ്ധമായ പച്ചപ്പും ഗംഭീരമായ പര്‍വതനിരകളും നല്‍കുന്ന ത്രസിപ്പിക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് പോകാന്‍ കഴിയുന്ന തരത്തിലാണ് ഈ ട്രെയിന്‍ സര്‍വീസ്
കാന്‍ഗ്ര വാലി റെയില്‍വേ: പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ ജോഗീന്ദര്‍ നഗറിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ആണിത്. മഞ്ഞുപുതച്ചു കിടക്കുന്ന മലനിരകളും പുഴകളും സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്നു
കൊങ്കണ്‍ റെയില്‍വേ ( മഹാരാഷ്ട്ര- ഗോവ): ഭംഗിയുള്ള കടല്‍ത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ കാടുകളും ഗ്രാമീണതയും ആസ്വദിച്ച് യാത്ര ചെയ്യാം
മാത്തേരന്‍ ഹില്‍ റെയില്‍വേ: മഹാരാഷ്ട്രയിലാണ് ഈ പൈതൃക തീവണ്ടിപ്പാത. 21 കിലോമീറ്റര്‍ ദൂരം ഉള്‍ക്കൊള്ളുന്ന ഈ തീവണ്ടിപ്പാത വനത്തിലൂടെ ഒരു ഇടനാഴി മുറിച്ച് പശ്ചിമഘട്ടത്തിലെ മാതേരനുമായി നെറലിനെ ബന്ധിപ്പിക്കുന്നു
ജമ്മു- ഉധംപൂര്‍ ട്രെയിന്‍: ഹിമാലയത്തിന്റെ കാഴ്ചകള്‍ ആസ്വദിച്ച് പോകാം. മഞ്ഞുമൂടി കിടക്കുന്ന മലനിരകളായിരിക്കും വരവേല്‍ക്കുക.
മണ്ഡോവി എക്‌സ്പ്രസ്: മുംബൈയ്ക്കും ഗോവയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. പശ്ചിമഘട്ട മലനിരകളും വെള്ളച്ചാട്ടങ്ങളും പുഴകളും ഭംഗിയുള്ള ബീച്ചുകളും ആസ്വദിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates