സമകാലിക മലയാളം ഡെസ്ക്
പൊതു ഗതാഗത സംവിധാനമുപയോഗിച്ചും സ്‌കൂള്‍ ബസ്സുകളിലൂടെയും വരുന്നതിനു പുറമെ നടന്നും സൈക്കിളിലും കുട്ടികള്‍ ( school children) വിദ്യാലയങ്ങളിലേക്ക് വരുന്നുണ്ട്. അതിനാല്‍ പൊതുനിരത്തുകളില്‍ കുട്ടികളുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കും
റോഡ് നിയമങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലാത്തവരും തിരിച്ചറിവ് ആയിട്ടില്ലാത്ത നിരവധി ചെറിയ കുട്ടികളും നിരത്തിലുണ്ടാവും. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി
മഴയുടെ സാദ്ധ്യതയുള്ളതിനാല്‍ കുട ചൂടി പോകുന്നവരുടെ എണ്ണവും കൂടുതലാണ്. സ്വാഭാവികമായും അപകട സാധ്യതയും വര്‍ദ്ധിക്കുന്നു. ഇക്കാര്യവും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം.
വീട്ടില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ആവശ്യമായ റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളും പരിശീലനവും കുട്ടികള്‍ക്ക് നല്‍കണം
സ്‌കൂള്‍ സമയങ്ങളിലും വിദ്യാലയ പരിസരങ്ങളിലും കൂടുതല്‍ ശ്രദ്ധ കൊടുത്തും ടിപ്പര്‍ വാഹനങ്ങള്‍ ആ സമയത്ത് നിരത്തിലിറക്കാതെയും കൂടുതല്‍ ജാഗരൂകതയോടെ പ്രവര്‍ത്തിക്കേണ്ടതാണ്
റോഡിലെ സുരക്ഷിതമായ പെരുമാറ്റത്തെ കുറിച്ച് അവരുടേതായ രീതിയില്‍ കുട്ടികളെ മനസിലാക്കിക്കേണ്ടത് അത്യാവശ്യമാണ്. റോഡില്‍ എങ്ങനെ സുരക്ഷിതരായിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കണം.
റോഡ് നിയമങ്ങള്‍ പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. അതിന് ദീര്‍ഘനാളത്തെ കൂട്ടായ പ്രയത്‌നം വേണ്ടതാണെന്നും മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates