സമകാലിക മലയാളം ഡെസ്ക്
സന്തോഷത്തിലും ദുഖത്തിലും വേദനയിലുമൊക്കെ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്. കരയുന്നത് പലപ്പോഴും കുട്ടിക്കളിയായോ അല്ലെങ്കിൽ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയായോ ആണ് പലരും കാണുന്നത്.
എന്തിനാണ് ശരിക്കും മനുഷ്യർ കരയുന്നത്? ഒരു വികാരപ്രകടനം മാത്രമാണോ കണ്ണുനീർ. കരയുന്നത്, വൈകാരികവും സാമൂഹികവും ശാരീരികവുമായ പ്രാധാന്യമുള്ള ഒരു പ്രധാന മനുഷ്യ ധർമ്മമാണെന്നാണെന്ന് വിദഗ്ധർ പറയുന്നു.
ലാക്രിമൽ ഗ്രന്ഥികളാണ് കണ്ണുനീർ ഉത്പാദിപ്പിക്കുന്നത്. മൂന്ന് തരത്തിലാണ് കണ്ണുനീരുള്ളത്. ബേസൽ ടിയേഴ്സ് ആണ് കണ്ണിനെ എപ്പോഴും നനവുള്ളതാക്കി നിർത്തുന്നത്.
റിഫ്ലെക്സ് ടിയേഴ്സ് ആണ് ഉള്ളി അരിയുമ്പോഴൊക്കെ സംഭവിക്കുന്നത്. സന്തോഷം, ദുഃഖം, ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ തലച്ചോറിലെ ലിംബിക് സിസ്റ്റത്തിൽ നിന്നും സിഗ്നലുകൾ എത്തുകയും, ലാക്രിമൽ ഗ്രന്ഥികൾ ഉത്തേജിക്കപ്പെടുകയും ചെയ്താണ് ഇമോഷണൽ ടിയേഴ്സ്.
കരച്ചിൽ വെറുമൊരു ശാരീരിക പ്രതികരണം മാത്രമല്ല. കുഞ്ഞുങ്ങൾക്ക് സംസാരിക്കാൻ കഴിയാതെ വരുമ്പോൾ അവരുടെ വിശപ്പ്, വേദനയൊക്കെ മറ്റൊരാൾക്ക് മനസിലാക്കാൻ സാധിക്കുന്നത് ഈ കരച്ചിൽ വഴിയാണ്.
കണ്ണുനീർ നമ്മുടെ ഇമോഷണൽ സൈഡും നിസ്സഹായതയുമാണ് കാണിക്കുന്നത്. സാമൂഹിമായി ബന്ധങ്ങൾ വളരുന്നതിൽ കണ്ണുനീരിന് വലിയൊരു പങ്കുണ്ട്.
കരയുന്നത് ശരീരത്തിലെ സമ്മർദമുണ്ടാക്കുന്ന ഹോർമോണുകളുടെ അളവ് കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടാണ് കരഞ്ഞു കഴിയുമ്പോൾ പലർക്കും മനസ്സിന് ഭാരം കുറഞ്ഞതായും ശാന്തത ലഭിച്ചതായും തോന്നുന്നത്.
കരച്ചിൽ സാധാരണമാണെങ്കിലും ചില സാഹചര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. വികാരപരമായ കാരണങ്ങളില്ലാതെ കണ്ണുനീർ വരുന്നത് കണ്ണിന്റെ അസുഖങ്ങൾ കൊണ്ടാകാം. കാരണമില്ലാതെ തുടർച്ചയായി കരയുക, കൂടെ നിരാശയും മരവിപ്പും തോന്നുക എന്നിവ വിഷാദരോഗത്തിന്റെയോ ഉത്കണ്ഠയുടെയോ ലക്ഷണമാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates