സമകാലിക മലയാളം ഡെസ്ക്
പ്രാചീന ഇന്ത്യയിലെ എന്‍ജിനീയറിങ് നൈപുണ്യവും കൃത്യതയും ആധുനികകാലത്തെ എന്‍ജിനിയര്‍മാരെ പോലും വിസ്മയിപ്പിക്കുന്നതാണ്. ഇതിന് മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് 11-ാം നൂറ്റാണ്ടില്‍ ചോള രാജക്കന്മാര്‍ പണിത തഞ്ചാവൂര്‍ ക്ഷേത്രം.
തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ എല്ലാവരെയും വിസ്മയിപ്പിക്കുന്നതാണ് മുന്‍വശത്തെ ഭീമാകാരമായ വാതില്‍. ഇതിന് 80000 കിലോഗ്രാമാണ് ഭാരം. നിലത്ത് നിന്ന് 216 അടി ഉയരമാണ് ഈ വാതിലിനുള്ളത്.
വാസ്തുവിദ്യപരമായ അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ക്ഷേത്രത്തിന്റെ നിഴല്‍ ഭൂമിയില്‍ ഒരിടത്തും പതിക്കുന്നില്ല. വിനോദസഞ്ചാരികള്‍ ഏറെ അമ്പരപ്പോടെയാണ് ഈ പ്രാചീന നിര്‍മ്മിതിയെ നോക്കിക്കാണുന്നത്.
പ്രാചീന കാലത്തെ ശില്‍പ്പികളുടെ വാസ്തുവിദ്യപരമായ കഴിവിനും നൈപുണ്യത്തിനും ഉത്തമ ഉദാഹരണമാണ് തഞ്ചാവൂര്‍ ക്ഷേത്രം
ചരിത്രകാലത്തെ ഗ്രീക്ക് യാത്രികനും ഭൂമിശാസ്ത്രജ്ഞനുമായ മെഗസ്തനീസ് പാടലീപുത്രയെ ( ഇന്നത്തെ പറ്റ്‌ന) മഹാനഗരമായാണ് വിശേഷിപ്പിച്ചത്. നവീനമായ ജലവിതരണ സംവിധാനമാണ് അവിടെ നിലനിന്നിരുന്നത്.
ജ്യോതിശാസ്ത്രരംഗത്തും ഗണിതശാസ്ത്രരംഗത്തും നൂറ്റാണ്ടുകള്‍ കൊണ്ട് സ്വായത്തമാക്കിയ അറിവാണ് ഈ നഗര നിര്‍മ്മിതിയുടെ പിന്നിലുള്ള എന്‍ജീനിയറിങ് അത്ഭുതത്തിന് പിന്നിലെന്നാണ് മെഗസ്തനീസ് വിവരിക്കുന്നത്
എല്ലോറ ഗുഹ, മധുര മീനാക്ഷി ക്ഷേത്രം, റാണി കി വാവ് എന്നിവ ഇന്ത്യയുടെ വാസ്തുവിസ്മയത്തിന്റെ ഉറവവറ്റാത്ത സ്മാരകങ്ങളായാണ് കാണുന്നത്
ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ലേപക്ഷി ക്ഷേത്രത്തിലെ ഹാങ്ങിങ് പില്ലര്‍ മറ്റൊരു അത്ഭുതമാണ്. കാഴ്ചയില്‍ മറ്റുള്ള എഴുപത് തൂണുകള്‍ പോലെ തോന്നുമെങ്കിലും ഇത് താഴെ സ്പര്‍ശിക്കാത്തവിധം തൂങ്ങിക്കിടക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ കല്‍തൂണാണ്. ഭാരതീയ സാങ്കേതികത്തികവിന്റെ മറ്റൊരു മികവായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്
ഹംപിയിലെ മ്യൂസിക്ക് പില്ലറുകളും ഇന്ത്യന്‍ പ്രാചീന വാസ്തുവിദ്യയുടെ വൈദഗ്ധ്യത്തിന് മറ്റൊരു പൊന്‍തൂവലാണ്.
ഡല്‍ഹിയിലെ ഇരുമ്പു സ്തൂപമാണ് മറ്റൊരു അത്ഭുതം. 1600 വര്‍ഷമായി യാതൊരുവിധ തുരുമ്പും പിടിക്കാതെ നില്‍ക്കുന്ന ഈ നിര്‍മ്മിതി പ്രാചീന ഇന്ത്യന്‍ സാങ്കേതികവിദ്യയെ വിസ്മയത്തോടെ നോക്കാന്‍ ആധുനിക കാലത്തെയും പ്രേരിപ്പിക്കുന്നു
പ്രാചീന ഇന്ത്യന്‍ അറിവിന്റെ പുനരുജ്ജീവനത്തിലെ നാഴികക്കല്ല് ആയി 'Science in Ancient India' എന്ന ഡോക്യുമെന്ററി ശ്രദ്ധ നേടുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates