സമകാലിക മലയാളം ഡെസ്ക്
ഇരുമ്പ് ചീനച്ചട്ടിയിൽ വയ്ക്കുന്ന വിഭവങ്ങൾ രുചിയേറും.
എന്നാൽ പുതിയതായി ഇരുമ്പു പാത്രം വാങ്ങിയാൽ ഉടനെ തന്നെ വിഭവങ്ങൾ തയാറാക്കാൻ പറ്റില്ല.
ഇരുമ്പ് പാത്രം മയക്കി എടുക്കേണ്ടിവരും. എന്നാലേ വിഭവങ്ങൾ നന്നായി പാകം ചെയ്യാന്‍ പറ്റുള്ളൂ.
എങ്ങനെ എളുപ്പത്തിൽ ഇരുമ്പ് പാത്രം മയക്കി എടുക്കമെന്ന് നോക്കാം.
ആദ്യം ഇരുമ്പ് പാത്രം ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകുക.
പാത്രത്തിൽ കുറച്ച് ബേക്കിങ് സോഡ ചേർത്ത് പകുതി നാരങ്ങയുടെ നീരും ചേർത്തു യോചിപ്പിക്കുക.
പാത്രത്തിന്റെ ഇരുവശത്തും നാരങ്ങ തൊലി ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകി തുടയ്ക്കുക.
ഇനി പാത്രം അടുപ്പിൽ വയ്ക്കുക, നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് എണ്ണയിൽ കുറച്ച് സവാള നല്ല പോലെ കറുപ്പാകുന്നതുവരെ വഴറ്റുക.
തീ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. നന്നായി തണുത്ത് കഴിഞ്ഞാൽ വറുത്ത എണ്ണയും സവാളയും പാത്രത്തിൽ നിന്നും മാറ്റുക
ടിഷ്യു അല്ലെങ്കിൽ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് അധിക എണ്ണ തുടച്ച് കഴിഞ്ഞാൽ പാത്രം പാചകത്തിന് ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates