ഇന്ത്യയിലെ നികുതിദായകരില്‍ മുന്നില്‍ ഈ താരം; അടച്ചത് 92 കോടി; മലയാളത്തില്‍ മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും അധികം നികുതി അടച്ച ചലച്ചിത്ര താരം ഷാരൂഖ് ഖാനാണ്. 92 കോടി രൂപയാണ് നികുതിയായി താരം നല്‍കിയത്.

ഷാരൂഖ് ഖാന്‍ | ഫെയ്‌സ്ബുക്ക്

ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന മലയാളിത്താരം മോഹന്‍ലാല്‍ ആണ്. പതിനാല് കോടി രൂപയാണ് മോഹന്‍ലാല്‍ നികുതിയായി അടച്ചത്.

മോഹന്‍ലാല്‍ | ഫെയ്‌സ്ബുക്ക്

രണ്ടാംസ്ഥാനത്ത് തമിഴ്താരം വിജയ് ആണ്. 80 കോടിയാണ് താരം നികുതിയായി അടച്ചത്.

വിജയ് | ഫെയ്‌സ്ബുക്ക്

ബോളിവുഡ് താരം സല്‍മാന്‍ഖാനാണ് മൂന്നാമത്. സല്‍മാന്‍ ഖാന്‍ 75കോടി രൂപയാണ് നികുതിയായി നല്‍കിയത്.

Salman khan | ഫെയ്‌സ്ബുക്ക്

ബിഗ് ബി അമിതാഭ് ബച്ചനാണ് നാലാമത്. നികുതിയായി നല്‍കിയത് 71 കോടിയാണ്.

അമിതാഭ് ബച്ചന്‍ | ഫെയ്‌സ്ബുക്ക്

അജയ് ദേവ്ഗണ്‍ (42 കോടി), രണ്‍ബീര്‍ കപൂര്‍ (36 കോടി), ഹൃത്വിക് റോഷന്‍ (28 കോടി), കപില്‍ ശര്‍മ (26 കോടി), ഷാഹിദ് കപൂറും (14 കോടി) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ നികുതിവിഹിതം.

അജയ് ദേവ്ഗണ്‍ | ഫെയ്‌സ്ബുക്ക്

നടികളില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കിയ താരം കരീന കപൂറാണ്. 20 കോടി രൂപയാണ് താരം നികുതിയായി അടച്ചത്. രണ്ടാം സ്ഥാനത്ത് കിയാര അഡ്വാനിയാണ്. 12 കോടിയാണ് കിയാര നികുതിയായി നല്‍കിയത്.

കത്രീന കെയ്ഫ് | ഫെയ്‌സ്ബുക്ക്

അല്ലു അര്‍ജുന്‍ 14 കോടിയും കത്രീന കെയ്ഫ്, പങ്കജ് ത്രിപാഠി 11 കോടി വീതവും അമീര്‍ ഖാന്‍ പത്തുകോടി രൂപയുമാണ് നികുതിയായി അടച്ചത്

അമീര്‍ ഖാന്‍ | ഫെയ്‌സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates