ഉച്ചമയക്കം നല്ലതാണ്, പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

സമകാലിക മലയാളം ഡെസ്ക്

വയറുനിറയെ ഭക്ഷണം കഴിച്ച് ഉച്ചക്കൊരു മയക്കം, അതൊരു സുഖമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഉച്ചയുറക്കം കൊണ്ട് ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടോ? പലര്‍ക്കും തോന്നിയൊരു സംശയമാണ് ഇത്.

പ്രതീകാത്മക ചിത്രം | Pinterest

ഉച്ചയുറക്കം ആരോ​ഗ്യത്തിന് നല്ലതാണോ അല്ലയോ എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഉച്ചക്ക് ഒരുപാട് വൈകിയുള്ള ഉറക്കമല്ല മറിച്ച് ഭക്ഷണം കഴിച്ച് അധികം വൈകാതെയുള്ള ഉറക്കമാണ് ഗുണകരമാവുക.

പ്രതീകാത്മക ചിത്രം | Pinterest

ഉച്ചയുറക്കം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ഥിരതയുണ്ടാവാനും ഉച്ചയുറക്കം സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഉച്ചയുറക്കം ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെങ്കിലും ഉറക്കത്തിന്റെ സമയം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അഞ്ച് മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയുള്ള ഉറക്കമാണ് പോസിറ്റീവ് ആയ റിസല്‍ട്ട് തരുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

പതിനഞ്ച് മിനിറ്റ് നേരത്തേക്കുളള ഉറക്കം ഏറ്റവും നല്ല ഫലം തരുമെന്നാണ് ചില പഠനങ്ങളിൽ വ്യക്തമാക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ വയറ് നിറച്ച് ഉച്ചക്ക് ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം ബോധം കെട്ടുള്ള ഉറക്കം വലിയതോതില്‍ ദോഷകരമായി ഭവിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

മനുഷ്യനെ അലസനാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ഈ മണിക്കൂറുകള്‍ നീണ്ടുള്ള ഉറക്കം.

പ്രതീകാത്മക ചിത്രം | Pinterest

നിരന്തരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്രങ്ങളായാലും മനുഷ്യനായാലും തലച്ചോറായാലും വിശ്രമം അനിവാര്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചെറിയൊരു മയക്കം തലച്ചോറിനു നല്‍കിയാല്‍ കൂടുതല്‍ ഉണര്‍വോടെ അത് പ്രവര്‍ത്തിക്കുമെന്നാണ് വിദഗ്ധപഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file