കുട്ടികൾക്ക് ദിവസവും മുട്ട കൊടുക്കേണ്ടതുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

പ്രോട്ടീൻ, ബി 12, ഡി പോലുള്ള വിറ്റാമിനുകൾ, കോളിൻ, ല്യൂട്ടിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ മുട്ട സമ്പന്നമാണ്.

പ്രതീകാത്മക ചിത്രം | Pexels

ഈ പോഷകങ്ങളെല്ലാം തലച്ചോറിന്റെ ശക്തിക്കും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കുന്നു.

Eggs | Pinterest

മുട്ട ഒരു മികച്ച പ്രഭാതഭക്ഷണം മാത്രമല്ല. കുട്ടികൾക്ക് പോഷകാഹാരം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഭക്ഷണം കൂടിയാണ്. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിൽ തലച്ചോറിന്റെ വികാസത്തിനും ഓർമ്മശക്തിയും കൂട്ടുന്നു.

പ്രതീകാത്മക ചിത്രം | AI Generated

കാഴ്ശക്തി കൂട്ടുന്നതിന് വേണ്ടിയിട്ടുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട പ്രോട്ടീൻ മാത്രമല്ല നൽകുന്നത്. കുട്ടികൾക്ക് ദിവസവും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അവ നൽകുന്നു.

പ്രതീകാത്മക ചിത്രം | AI Generated

1 മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾ പ്രതിദിനം 1 മുതൽ 2 വരെ മുട്ടകൾ കഴിക്കുന്നത് നല്ലതാണ്. ഈ അളവ് വളരുന്ന കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീനും പോഷകങ്ങളും നൽകുന്നു.

പ്രതീകാത്മക ചിത്രം | AI Generated

മുട്ട കഴിക്കാത്ത കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, മുട്ട കഴിക്കുന്ന കുട്ടികൾക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, നല്ല കൊഴുപ്പ്, ഡിഎച്ച്എ, കോളിൻ, വിറ്റാമിൻ ഡി തുടങ്ങി കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File