തലയില്‍ ദിവസവും എണ്ണ തേക്കേണ്ടതുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

മുടി സംരക്ഷണത്തിനുള്ള പരമ്പരാഗത വഴിയാണ് എണ്ണ തേച്ച് കുളിയ്ക്കുകയെന്നത്.

പ്രതീകാത്മക ചിത്രം | pexels

മുടിക്കും ശരീരത്തിനും എണ്ണ തേക്കുന്നത് ഗുണകരമാണെന്ന് ആരോഗ്യ വിദഗദ്ധർ അവകാശപ്പെടുന്നു.

പ്രതീകാത്മക ചിത്രം | Pinterest

എല്ലാ ദിവസവും എണ്ണ തലയില്‍ തേച്ചില്ലെങ്കില്‍ അത് മുടിയിലും തലയോട്ടിയിലും വിവിധ തരം പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

തലയിൽ എണ്ണ തേക്കുന്നത് നിങ്ങളുടെ മുടിക്ക് ഈര്‍പ്പം നല്‍ക്കുകയും വരണ്ടുപോകുന്നതില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യുന്നു. എണ്ണ തേക്കുന്നത് കുറയുമ്പോള്‍ മുടിയിഴകള്‍ പരുക്കനാകുകയും തലയോട്ടി വരണ്ട് പോകുകയും ചെയ്യുന്നു.ഇത് കഠിനമായ ചൊറിച്ചിലിന് കാരണമാകും

പ്രതീകാത്മക ചിത്രം | Pinterest

മുടിയ്ക്ക് മതിയായ പോഷകങ്ങള്‍ നല്‍കുന്നതില്‍ എണ്ണയ്ക്ക് വലിയ പങ്കുണ്ട്. എണ്ണ തേക്കുന്നത് പെട്ടെന്ന് നിര്‍ത്തിയാല്‍ പോഷകങ്ങള്‍ കുറയുകയും മുടിയുടെ ബലം നഷ്ടമാകുകയും ചെയ്‌തേക്കാം. ഇത് മുടി കൊഴിയുന്നത് ക്രമാതീതമായി വര്‍ധിപ്പിച്ചേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മുടിയില്‍ എണ്ണ തേക്കാതെ വരുമ്പോള്‍ പഴയ മുടികളുടെ അറ്റം പിളരാനും അവയുടെ ആരോഗ്യം നഷ്ടപ്പെടാനും കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണ തലയില്‍ തേക്കുന്നത് തലയിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. ഇത് സമ്മര്‍ദ്ദം കുറച്ച് ശാന്തത കൈവരിക്കാന്‍ സഹായിക്കുന്നു. അതായത് തലമുടിക്ക് മാത്രമല്ല മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനും എണ്ണ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File